കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ആസ്ഥാന മന്ദിരോദ്ഘാടനം ഇന്ന്
പത്തനംതിട്ട: കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെ സ്വന്തം ആസ്ഥാനമന്ദിരം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ പ്രമുഖരെ അദ്ദേഹം ആദരിക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മന്ദിര സമർപ്പണം നടത്തും. കേരളകൗമുദി റസിഡന്റ് എഡിറ്റർ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കേരളകൗമുദി ഏജന്റുമാരെ ആദരിക്കും. കേരളകൗമുദി റോഡ് നാമകരണ പ്രഖ്യാപനം നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ നിർവഹിക്കും. ഏജന്റുമാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കെ.യു.ജനീഷ് കുമാർ എം.എൽ.എ അനുമോദിക്കും.
എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, സെക്രട്ടറി ഡി.അനിൽകുമാർ, റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്ററും അടൂർ യൂണിയൻ കൺവീനറുമായ അഡ്വ. മണ്ണടി മോഹനൻ, പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ്, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.മോഹൻബാബു, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ ഉഴത്തിൽ, ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ സുരേഷ് പരമേശ്വരൻ എന്നിവർ സംസാരിക്കും. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് സ്വാഗതവും ബ്യൂറോ ചീഫ് എം.ബിജുമോഹൻ നന്ദിയും പറയും. പത്തനംതിട്ട നഗരത്തിൽ സെന്റ്പീറ്റേഴ്സ് ജംഗ്ഷൻ- വെട്ടിപ്രം റോഡിൽ നോർത്ത് വൈ.എം.സി.എ ഭാഗത്തെ കേരളകൗമുദിയുടെ സ്വന്തം ഓഫീസിലെ പ്രവേശന കർമ്മം ജൂൺ 27ന് ചീഫ് എഡിറ്റർ ദീപു രവി ഭദ്രദീപം തെളിച്ച് നിർവഹിച്ചിരുന്നു.
Source link