ആൺകുഞ്ഞില്ല; ഭർത്താവ് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
ആൺകുഞ്ഞില്ല; ഭർത്താവ് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി – Latest News
ആൺകുഞ്ഞില്ല; ഭർത്താവ് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
മനോരമ ലേഖകൻ
Published: October 24 , 2024 09:42 AM IST
Updated: October 24, 2024 09:56 AM IST
1 minute Read
പ്രതീകാത്മക ചിത്രം
ബെംഗളൂരു ∙ ആൺകുഞ്ഞിന് ജന്മം നൽകാത്തതിനു ഭർത്താവ് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊപ്പാൾ ചല്ലേരി ഗ്രാമത്തിലെ ഹനുമാവ ഗുമ്മാഗേരി (26) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഗണേശ് ഗുമ്മാഗേരിക്കെതിരെ കൊപ്പാൾ റൂറൽ പൊലീസ് കേസെടുത്തു.
നാലു മാസം മുൻപാണ് ഹനുമാവ മൂന്നാമതും പെൺകുഞ്ഞിനെ പ്രസവിച്ചത്. ആൺകുഞ്ഞുണ്ടാകാത്തതിൽ ഹനുമാവയെ ഗണേഷ് പതിവായി കുറ്റപ്പെടുത്തിയിരുന്നു. രണ്ടു വർഷം മുൻപ് രണ്ടാമത്തെ പെൺകുഞ്ഞ് ജനിച്ചതിനു പിന്നാലെയാണ് ഇയാൾ ഭാര്യയെ അപമാനിക്കുന്നത് പതിവാക്കിയതെന്ന് ഹനുമാവയുടെ പിതാവ് ബാസപ്പ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ഹനുവാമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
English Summary:
Bengaluru Woman Driven to Suicide After Alleged Harassment for Not Having Son
mo-news-common-latestnews 50l4sep85r9u3j2haagvfjmmp3 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-bengalurunews
Source link