കരാർ ജീവനക്കാർക്കും പ്രസവ അവധിക്ക് അർഹത: മദ്രാസ് ഹൈക്കോടതി
കരാർ ജീവനക്കാർക്കും പ്രസവ അവധിക്ക് അർഹത – Madras High Court Rules Contractual Employees Entitled to Paid Maternity Leave | India News, Malayalam News | Manorama Online | Manorama News
കരാർ ജീവനക്കാർക്കും പ്രസവ അവധിക്ക് അർഹത: മദ്രാസ് ഹൈക്കോടതി
മനോരമ ലേഖകൻ
Published: October 24 , 2024 02:50 AM IST
1 minute Read
മദ്രാസ് ഹൈക്കോടതി (ഫയൽ ചിത്രം) (Photo – Shutterstock/GEMINI PRO STUDIO)
ചെന്നൈ ∙ കരാർ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അർഹതയുണ്ടെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചു. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ (എൻഎച്ച്ആർഎം) വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് 270 ദിവസത്തെ അവധി നിഷേധിച്ച കേസ് പരിഗണിച്ച കോടതി 1961 ലെ മറ്റേണിറ്റി ആക്ടിലെ വ്യവസ്ഥകൾ കരാർ തൊഴിലാളികൾക്കു ബാധകമാണെന്നും ഉത്തരവിട്ടു. 2 വർഷത്തിലധികം ജോലി ചെയ്ത വനിതാ ജീവനക്കാർക്ക് അവധി അനുവദിക്കണമെന്ന വ്യവസ്ഥയും പാലിച്ചിരുന്നില്ല. നഴ്സുമാരുടെ അവധി അപേക്ഷകൾ 3 മാസത്തിനകം തീർപ്പാക്കാനും കോടതി നിർദേശിച്ചു. കേരളത്തിൽ 180 ദിവസമാണ് പ്രസവാവധി.
English Summary:
Madras High Court Rules Contractual Employees Entitled to Paid Maternity Leave
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-madrashighcourt mo-women-maternity-leave 5j0rp844k43raht69tvahgbm2k mo-news-common-salary
Source link