KERALAMLATEST NEWS

അൻവറിന്റെ പിന്തുണ സ്വാഗതാർഹം; രാഹുൽ

പാലക്കാട്: പി വി അൻവറിന്റെ പിന്തുണ സ്വാഗതാർഹമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പി.വി അൻവർ മുഖ്യമന്ത്രിക്കും സർക്കാരിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ കോൺഗ്രസും യുഡിഎഫും എത്രയോ കാലമായി പറയുന്നതാണ്.

മുഖ്യമന്ത്രിയിലെ ഫാസിസ്റ്റിനെ കൃത്യമായി തുറന്നു കാട്ടിയത് കേരളത്തിലെ പ്രതിപക്ഷമാണ്. പ്രതിപക്ഷം പറഞ്ഞിട്ടുള്ളത് മാത്രമാണ് അൻവർ പറഞ്ഞത്. വർഗീയതയെ പരാജയപ്പെടുത്താൻ യു.ഡി.എഫിന് മാത്രമേ സാധിക്കൂവെന്ന് എല്ലാവരും തിരിച്ചറിയുന്നു. ആ തിരിച്ചറിവാകും അൻവറിനെയും ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്. അതേസമയം, സാധാരണക്കാരുടെ അവകാശങ്ങളും ക്ഷേമ പദ്ധതികളും തകർത്തെറിഞ്ഞ സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ സർക്കാർ തന്നെ വേട്ടയാടുകയാണെന്നും രാഹുൽ പറഞ്ഞു.


Source link

Related Articles

Back to top button