KERALAM

‘അച്ഛൻ പ്രിയദർശനെ ഒഴിവാക്കി കല്യാണി വിവാഹിതയായി’; വെെറലായി നടന്റെ പുതിയ വീഡിയോ, കമന്റുമായി ആരാധകർ

മലയാളികളുടെ മനസിൽ വളരെ എളുപ്പത്തിൽ ഇടം നേടിയ നടിയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായതുക്കൊണ്ട് തന്നെ വളരെ ചെറുപ്പക്കാലം മുതൽ മലയാളികൾക്ക് കല്യാണിയെ അറിയാം. മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി സിനിമകളിൽ കല്യാണി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവയായ നടിയുടെ വിശേഷങ്ങൾ അറിയാൻ ആളുകൾക്ക് പ്രത്യേക താൽപര്യമാണ്. ഇപ്പോഴിതാ കല്യാണിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

സീരിയൽ സിനിമാ താരം ശ്രീറാമിനെ വിവാഹം കഴിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ആദ്യം കണ്ട ആരാധകർ ഒന്ന് ഞെട്ടിയെങ്കിലും പിന്നാലെ കാര്യം മനസിലായി. ഇത് ഒരു പരസ്യചിത്രമായിരുന്നു. ശ്രീറാമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യെസ് ഭാരത് വെഡിംഗ് കളക്ഷൻസിന്റെ പരസ്യത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. നിരവധി കമന്റും വരുന്നുണ്ട്.

‘പ്രിയദർശൻ ഇല്ലാത്തത് കൊണ്ട് മനസിലായി അല്ലെങ്കിൽ റിയൽ കല്യാണം ആണെന്ന് വിചാരിച്ചേനെ’,’അച്ഛൻ പ്രിയദർശനെ ഒഴിവാക്കി കല്യാണി വിവാഹിതയായി’,’അതിൽ ഒരു സ്ഥിരം കല്യാണ പെണ്ണിന്റെ അച്ഛൻ നിക്കുന്നുണ്ടല്ലോ’,’പെട്ടന്ന് കണ്ടപ്പോ ഒരു നിമിഷം പേടിച്ച് പോയി’, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സിനിമകൾക്ക് പുറമെ കല്യാണി നിരവധി പരസ്യചിത്രങ്ങളിലും അഭിനയിക്കാറുണ്ട്. അത്തരത്തിൽ ഒന്ന് മാത്രമായിരുന്നു ഇതും.


Source link

Related Articles

Back to top button