INDIA

രോഗിയുടെ ഓക്സിജൻ സിലിണ്ടർ പൊട്ടി; 6 മരണം

രോഗിയുടെ ഓക്സിജൻ സിലിണ്ടർ പൊട്ടി; 6 മരണം – Oxygen Cylinder Explodes in Uttar Pradesh, Killing Six | India News, Malayalam News | Manorama Online | Manorama News

രോഗിയുടെ ഓക്സിജൻ സിലിണ്ടർ പൊട്ടി; 6 മരണം

മനോരമ ലേഖകൻ

Published: October 23 , 2024 04:16 AM IST

1 minute Read

ലക്നൗ ∙ ശ്വാസതടസ്സമുള്ള രോഗിക്ക് ഓക്സിജൻ നൽകുന്നതിനായി വീടിനുള്ളിൽ വച്ചിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് യുപിയിൽ ദമ്പതികളും മക്കളും ഉൾപ്പെടെ 6 കുടുംബാംഗങ്ങൾ മരിച്ചു.   ബുലന്ദ്ശഹർ ജില്ലയിലെ സിക്കന്ദരാബാദിലാണു സംഭവം.ആശുപത്രിയിൽ നിന്നു ചികിത്സ കഴിഞ്ഞു വീട്ടിലെത്തിയ റുക്സാന (45), ഭർത്താവ് റിയാസുദ്ദീൻ (50), 3 മക്കൾ, 3 വയസ്സ് പ്രായമുള്ള റുക്സാനയുടെ കൊച്ചുമകൾ എന്നിവരാണ് മരിച്ചത്. 2 നിലയുള്ള ഇവരുടെ വീട്ടിൽ 19 പേരാണുണ്ടായിരുന്നത്. സ്ഫോടനത്തിൽ വീട് ഭാഗികമായി തകർന്നു.

English Summary:
Oxygen Cylinder Explodes in Uttar Pradesh, Killing Six

mo-news-common-malayalamnews 5lkfknmgnc2i8t1p93glf03ahd 40oksopiu7f7i7uq42v99dodk2-list mo-health-patient mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-uttarpradesh mo-health-death


Source link

Related Articles

Back to top button