ഇറാന്റെ നാവിക മേധാവി അലിറേസയെ വധിച്ചു യു.എസ്- ഇസ്രയേൽ സംയുക്ത ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന് മേൽനോട്ടം വഹിക്കുന്ന ഇറാന്റെ നാവിക മേധാവിമാരിൽ ഒരാളെ വധിച്ചെന്ന് ഇസ്രയേൽ. റെവല്യൂഷണറി ഗാർഡ് നാവിക സേനാ വിഭാഗം മേധാവി അലിറേസ തങ്ങ്സിരിയാണ് ( 64 ) കൊല്ലപ്പെട്ടത്. ഹോർമുസ് കടലിടുക്ക് അടച്ചിടാൻ പ്രേരിപ്പിച്ച ബുദ്ധികേന്ദ്രങ്ങളിൽ ഒരാളാണ് അലിറേസയെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. യു.എസുമായി സഹകരിച്ചായിരുന്നു ദൗത്യം. ഇറാൻ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.അബുദാബിയിൽ ഇറാൻ മിസൈലിന്റെ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരനും പാകിസ്ഥാൻ സ്വദേശിയും കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരൻ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. സ്വെയ്‌ഹാൻ സ്ട്രീറ്റിലായിരുന്നു സംഭവം. നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ട്. കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 7 ആയി. യു.എ.ഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളെ ലക്ഷ്യമാക്കിയ ഇറാന്റെ മിസൈലുകളും ഡ്രോണുകളും തകർത്തു. കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിൽ ഡ്രോൺ പതിച്ചു. ആളപായമില്ല
Source link


