CINEMA

മനസ്സമാധാനമാണ് ഏറ്റവും വലിയ സമ്പത്ത്: മഞ്ജു വാരിയുടെ പോസ്റ്റ് വൈറൽ

മനസമാധാനമാണ് ഏറ്റവും വലിയ സമ്പത്ത്: മഞ്ജു വാരിയുടെ പോസ്റ്റ് വൈറൽ | Manju Warrier Photoshoot

മനസ്സമാധാനമാണ് ഏറ്റവും വലിയ സമ്പത്ത്: മഞ്ജു വാരിയുടെ പോസ്റ്റ് വൈറൽ

മനോരമ ലേഖകൻ

Published: October 22 , 2024 02:23 PM IST

1 minute Read

മഞ്ജു വാരിയര്‍

മഞ്ജു വാരിയർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ‘‘നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് മനസ്സമാധാനമാണ്’ എന്നാണ് ചിത്രങ്ങൾക്കൊപ്പം മഞ്ജു കുറിച്ചിരിക്കുന്നത്. നിർമാതാവും മഞ്ജു വാരിയരുടെ മാനേജറുമായ ബിനീഷ് ചന്ദ്രയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

തൃഷ, ശിവദ, അപർണ ദാസ്, ദിയ മേനോൻ തുടങ്ങിയ താരങ്ങളടക്കം നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രങ്ങൾക്ക് ലൈക്കും കമന്റുകളുമായി എത്തുന്നത്. നിങ്ങളുടെ ശാന്തമായ മുഖം ഞാൻ ഇഷ്ടപ്പെടുന്നുവെന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. ഈ നിമിഷത്തിനായി എത്ര കാത്തിരുന്നു എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

മഞ്ജുവാരിയരുടേതായി അവസാനം റിലീസ് ചെയ്ത ചിത്രമാണ് വേട്ടയ്യൻ. രജനികാന്തിന്റെ ഭാര്യയായാണ് മഞ്ജു പ്രത്യക്ഷപ്പെട്ടത്.

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത “ഫൂട്ടേജ്” ആണ് മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ അവസാന മലയാള ചിത്രം.

English Summary:
Peace of Mind is Wealth: Manju Warrier’s Latest Pics Spark Inspiration

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-manjuwarrier mo-entertainment-common-malayalammovie 3n63etngt203869s7iqdqjgv33


Source link

Related Articles

Back to top button