ന്യൂസിലാൻഡിന് ബമ്പർ!
ദുബായ്: ദക്ഷിണാഫ്രിക്കയെ കണ്ണീരിലാഴ്‌ത്തി ട്വന്റി- 20 വനിതാ ലോകകിരീടത്തിൽ മുത്തമിട്ട ന്യൂസിലാൻഡ് ടീമിന് സമ്മാനത്തുകയിൽ ബമ്പർ അടിച്ചു. കഴിഞ്ഞ തവണത്തേക്കാളും ഇത്തവണ സമ്മാനത്തുക 134 ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഇതിൻപ്രകാരം ന്യൂസിലാൻഡ് വനിതാ ടീമിന് 2.3 മില്യൺ ഡോളർ (ഏകദേശം 19.6 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കയ്ക്ക് 1.17 മില്യൺ ഡോളർ (ഏകദേശം 9.8 കോടി രൂപ) ലഭിക്കും.
മൂന്നാം ട്വന്റി-20 വനിതാ ലോകകപ്പ് ഫൈനലിനിറങ്ങിയ ന്യൂസിലാൻഡ് ടീമിന്റെ കന്നി ലോക കിരീടമാണിത്. ദക്ഷിണാഫ്രിക്ക തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിൽ തോൽക്കുന്നത്. ഇത്തവണ 32 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോൽവി. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണെടുത്തത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. 43 റൺസ് നേടി ബാറ്റിംഗിലും 3 വിക്കറ്റ് വീഴ്‌ത്തി ബൗളിംഗിലും തിളങ്ങിയ അമേലിയ കർ ആണ് കിവീസിന്റെ വിജയശില്പി. ഫൈനിലെതാരും പരമ്പരയിലെ താരവും അമേലിയയാണ്.
സമ്മാനത്തുക ഇങ്ങനെ
ആകെ -7.95 മില്യൺ ഡോളർ (ഏകദേശം 66.5കോടി രൂപ)
ചാമ്പ്യന്മാർ (ന്യൂസിലാൻഡ്) – 2.3 മില്യൺ ഡോളർ ( 19.6 കോടി രൂപ)
റണ്ണറപ്പ്(ദക്ഷിണാഫ്രിക്ക) – 1.17 മില്യൺ ഡോളർ ( 9.8 കോടി രൂപ)
സെമി ഫൈനലിസ്റ്റുകൾ (ഓസ്‌ട്രേലിയ, വിൻഡീസ്) -675,000 ഡോളർ വീതം (5.7 കോടി രൂപ വീതം)5 മുതൽ 8വരെ (ഇന്ത്യ ഈ ലിസ്റ്റിൽ വന്നേക്കാം) – 2,70,000 ഡോളർ വീതം (2.25 കോടി രൂപ വീതം)
Source link