INDIALATEST NEWS

മൈസൂരുവിൽ നിന്ന് റോഡ് മാർഗം ബത്തേരിയിൽ; രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിൽ, സോണിയ നാളെയെത്തും

മൈസൂരുവിൽ നിന്ന് റോഡ് മാർഗം ബത്തേരിയിൽ; രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിൽ, സോണിയ നാളെയെത്തും

മൈസൂരുവിൽ നിന്ന് റോഡ് മാർഗം ബത്തേരിയിൽ; രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിൽ, സോണിയ നാളെയെത്തും

ഓൺലൈൻ ഡെസ്ക്

Published: October 22 , 2024 07:44 AM IST

1 minute Read

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി. ചിത്രം: മനോരമ

കൽപറ്റ∙ യുഡിഎഫ് ക്യാംപിന് ആവേശം നൽകി വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ടോടെയാണ് പ്രിയങ്ക മണ്ഡലത്തിലെത്തുന്നത്. മൈസൂരുവിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും എത്തും. 
രണ്ട് കിലോമീറ്റ‍ർ റോഡ്ഷോ നടത്തിയ ശേഷമാകും പ്രിയങ്ക പത്രിക സമർപ്പിക്കുക. നാളെ രാവിലെ 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ നേതാക്കൾ അണിനിരക്കും. വരണാധികാരിയായ ജില്ലാ കലക്ടർക്കു മുൻപാകെ 12 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കും. 10 ദിവസം പ്രിയങ്ക മണ്ഡലത്തിൽ പ്രചാരണം നടത്തും. കന്നിയങ്കത്തിന് ഇറങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് ആവേശം പകരാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രചരണത്തിനായി നിരവധി പ്രവർത്തകർ വൈകാതെ വയനാട്ടിലെത്തുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും എത്തും. 

രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ മണ്ഡലത്തിൽ 3 ദിവസം മാത്രമാണുണ്ടായിരുന്നത്. 2 തവണ രാഹുല്‍ മത്സരിച്ചപ്പോഴും പ്രിയങ്ക വയനാട്ടിൽ വോട്ടഭ്യർഥിക്കാൻ എത്തിയിരുന്നു. എന്നാൽ സോണിയ എത്തിയിരുന്നില്ല. എട്ടര വർ‌ഷത്തിനു ശേഷമാണു സോണിയ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നത്.

English Summary:
Rahul & Sonia Gandhi to Join Priyanka in Wayanad for Nomination Filing

3nq472v8e40elvscfab9akjfks mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list mo-politics-elections-kerala-by-election-2024 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-soniagandhi mo-politics-leaders-priyankagandhi


Source link

Related Articles

Back to top button