KERALAM

ഫോൺ ഉപയോഗത്തിന് വീട്ടുകാർ വഴക്ക് പറഞ്ഞു; 13കാരൻ ജീവനൊടുക്കി

മലപ്പുറം: 13കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചേളാരിയിലാണ് സംഭവം. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് വീട്ടുകാർ വഴക്ക് പറഞ്ഞതാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


Source link

Related Articles

Back to top button