CINEMA

ചെയർമാനായി ഒരു വർഷത്തിനു ശേഷം സുരേഷ് ഗോപി എത്തി: ‘ജാതി ഉന്മൂലനം’ നൽകി വിദ്യാർഥികൾ

ചെയർമാനായി ഒരു വർഷത്തിനു ശേഷം സുരേഷ് ഗോപി എത്തി: ‘ജാതി ഉന്മൂലനം’ നൽകി വിദ്യാർഥികൾ | Suresh Gopi SRFTI

ചെയർമാനായി ഒരു വർഷത്തിനു ശേഷം സുരേഷ് ഗോപി എത്തി: ‘ജാതി ഉന്മൂലനം’ നൽകി വിദ്യാർഥികൾ

മനോരമ ലേഖകൻ

Published: October 21 , 2024 02:49 PM IST

1 minute Read

ഡോ.ബി.ആർ. അംബേദ്കറിന്റെ ജാതി ഉന്മൂലനത്തെക്കുറിച്ചുള്ള പുസ്തകം സുരേഷ് ​ഗോപിക്ക് കൈമാറി സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡന്റ്സ് യൂണിയൻ

കേന്ദ്ര സഹമന്ത്രിയും സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്ആർഎഫ്ടിഐ) ചെയർമാനുമായ നടൻ സുരേഷ്‌ഗോപിക്ക് ബി.ആർ. അംബേദ്‌കറിന്റെ ‘ജാതി ഉന്മൂലനം’ സമർപ്പിച്ച് എസ്ആർഎഫ്ടിഐ വിദ്യാർഥി യൂണിയൻ. സ്ഥാപനത്തിലെ അംബേദ്‌കർ പ്രതിമയുടെ അനാച്ഛാദന ചടങ്ങിനോടനുബന്ധിച്ച് എസ്ആർഎഫ്ടിഐ സ്റ്റുഡന്റ് യൂണിയൻ പുറത്തിറക്കിയ ചെയ്ത പുസ്തകമാണ് കഴിഞ്ഞ ദിവസം ക്യാംപസ് സന്ദർശനത്തിനെത്തിയ താരത്തിന് വിദ്യാർഥികൾ കൈമാറിയത്.
സ്ഥാപനത്തിന്റെ ചെയർമാനായി നിയമിതനായി ഒരുവർഷത്തിലധികം കഴിഞ്ഞാണ് സുരേഷ് ഗോപി ആദ്യമായി ക്യാംപസിലേക്ക് വരുന്നത്. സ്ഥാപനത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്താനായി വിദ്യാർഥി യൂണിയൻ പ്രതിനിധികൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അധ്യാപകർ ഉൾപ്പെടെയുള്ളവരുമായി ചെയർമാൻ പ്രത്യേകയോഗങ്ങൾ നടത്തി.  

തങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ജാതിഉന്മൂലനത്തിന്റെ കോപ്പി നൽകിയതെന്നും അല്ലാെത സുരേഷ് ഗോപി മുമ്പ് ജാതിയെക്കുറിച്ച് എന്തു പറഞ്ഞിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അല്ലെന്നും വിദ്യാർഥി യൂണിയൻ  പ്രതിനിധികൾ മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ സംഭവത്തിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യത‍യാണ് ലഭിച്ചത്. 2023 പകുതിയോടെയാണ് സുരേഷ് ഗോപി സ്ഥാപനത്തിന്റെ ചെയർമാനായി നിയമിതനാകുന്നത്. അതിനുശേഷം അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും പാർലമെന്റ് അംഗമാവുകയും ചെയ്തു. പിന്നീട് കേന്ദ്ര സഹമന്ത്രിയുമായി.

English Summary:
Ambedkar’s Legacy at SRFTI: Students Present Annihilation of Caste to Chairman Suresh Gopi

7rmhshc601rd4u1rlqhkve1umi-list 73q9l3orirprpvji2fbj7kblkj mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-sureshgopi


Source link

Related Articles

Back to top button