KERALAMLATEST NEWS

ഇറാനെ പൂർണമായി തകർക്കാൻ ഇസ്രയേലിന്റെ വജ്രായുധം; കഴിഞ്ഞ 20 വർഷമായുള്ള തയ്യാറെടുപ്പ്

ടെൽ അവീവ്: ഹമാസ്, ഹിസ്‌ബുള്ള, ഇറാൻ എന്നിങ്ങനെ മൂന്ന് ശത്രുക്കളുമായി ഒരേസമയം യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ് ഇസ്രയേൽ. എന്നാൽ ഇറാനുമായുള്ള ഇസ്രയേലിന്റെ ശത്രുത പെട്ടെന്നുണ്ടായതല്ല. കഴിഞ്ഞ 20 വ‌ർഷമായി ഇറാനെ പൂർണമായി നശിപ്പിക്കാനുള്ള പദ്ധതികൾ രഹസ്യമായി തയ്യാറാക്കുകയാണ് ഇസ്രയേൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഒരു മൂളലിനായി കാത്തിരിക്കുകയാണ് സൈന്യം എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നെതന്യാഹുവിന്റെ പക്കൽ ആക്രമണം നടത്താനുള്ള തന്ത്രപരമായ സ്ഥലങ്ങളുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടെന്ന് മാദ്ധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനെ മുട്ടുകുത്തിക്കാൻ ഇസ്രയേൽ വർഷങ്ങളായി രഹസ്യ ദൗത്യത്തിലാണെന്നത് നിലവിൽ പരസ്യമായ രഹസ്യമാണ്.

ദശലക്ഷക്കണത്തിന് ഡോളറുകൾ മുടക്കി അത്യാധുനിക ആയുധങ്ങൾ ശേഖരിക്കുകയാണ് ഇസ്രയേൽ. എളുപ്പത്തിൽ കണ്ടെത്താനാകാത്ത തരത്തിലെ മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു. ഇസ്രയേൽ മറ്റ് രാജ്യങ്ങളിലേയ്ക്ക് ഇവയിൽ പലതും കയറ്റി അയച്ചപ്പോൾ മാത്രമാണ് വിവരങ്ങൾ പുറത്തുവന്നത്.

ഇറാനെ ലക്ഷ്യംവച്ച് മാത്രമായി നിർമിച്ച അത്യാധുനിക, ഉഗ്ര ആക്രമണശേഷിയുള്ള ആയുധങ്ങൾ ഇസ്രയേലിന്റെ പക്കലുണ്ടെന്നാണ് വിവരം. ടെൽ അവീവിൽ നിന്ന് 1,800 കിലോമീറ്റർ അകലെയുള്ള യെമനിൽ കഴിഞ്ഞ മാസം നടന്ന ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഇത്തരത്തിലെ പ്രത്യേക ആയുധം ലോകശ്രദ്ധ നേടുന്നത്. ഇറാനെ മനസിൽ കണ്ട് ഇസ്രയേൽ തങ്ങളുടെ എഫ് 15 ഫൈറ്റർ ജെറ്റുകളുടെ ശേഷി വർദ്ധിപ്പിക്കുകയാണെന്നും വിവരമുണ്ട്.

ഇറാനെ തകർക്കാൻ മാത്രമായി ഇസ്രയേൽ വികസിപ്പിച്ച മറ്റൊരു മാരക ആയുധം ഇപ്പോഴും ലോകത്തിന്റെ കണ്ണിൽപ്പെടാതെ ഒളി‌ഞ്ഞിരിപ്പുണ്ട്. ജെറിക്കോ മിസൈൽ എന്ന പേരിലുള്ള മിസൈലിന്റെ പ്രത്യേകത അതിന്റെ കൃത്യതയും വിനാശകരമായ പ്രത്യാഘാതങ്ങളുമാണ്. ഇറാന്റെ എണ്ണ ഉത്‌പാദനത്തെവരെ തുരന്ന് തകർക്കാൻ കഴിയുന്ന ബങ്കർ ബസ്റ്റിംഗ് ബോംബുകളാണ് ഇസ്രയേലിന്റെ മറ്റൊരു ശക്തി.

ഇസ്രയേലിന്റെ പക്കൽ പോപ്പി ടർബോ ക്രൂയിസ് മിസൈൽ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 1500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെവരെ ഇവയ്ക്ക് ആക്രമിക്കാൻ കഴിയും. റഡാറുകളിൽ ഇവയെ കണ്ടെത്താൻ സാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്.


Source link

Related Articles

Back to top button