തോൽവിക്കു പിന്നാലെ ഷമി മൈതാനത്ത്
ബംഗളൂരു: ന്യൂസിലൻഡിന് എതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ സെന്റർ വിക്കറ്റിൽ പേസർ മുഹമ്മദ് ഷമി പന്തെറിയാനെത്തി. ഇന്ത്യയുടെ തോൽവിക്ക് ഒരു മണിക്കൂർശേഷമായിരുന്നു ഷമി ചിന്നസ്വാമി സ്റ്റേഡിയത്തിലെ സെന്റർ പിച്ചിൽ പന്തെറിഞ്ഞത്. പരിക്കിനെതുടർന്നുള്ള ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലായിരുന്നു പേസർ ഷമി. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിനു ശേഷം ഷമി ഇതുവരെ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടില്ല.
ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർക്കെതിരേയാണ് ഷമി ഇന്നലെ പന്തെറിഞ്ഞത്. ഒന്നാം ടെസ്റ്റിൽ ഇല്ലാതിരുന്ന ശുഭ്മാൻ ഗില്ലിനുവേണ്ടി പന്തെറിഞ്ഞ് ഇതിനോടകം ഷമി പരിശീലനം ആരംഭിച്ചിരുന്നു.
Source link