KERALAMLATEST NEWS

കൈക്കൂലി ആരോപണം , പ്രശാന്തനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി 

കണ്ണൂർ: പെട്രോൾ പമ്പ് വിവാദത്തിൽ ടി.വി. പ്രശാന്തനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് പരാതി നൽകിയ മുസ്ലിം ലീഗ് നേതാവ് ടി.എൻ.എ. ഖാദറിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിവാദ സ്ഥലം ഇരിക്കൂർ ചെങ്ങളായി പഞ്ചായത്തിലാണ്. കൈക്കൂലി നൽകിയതായി പ്രശാന്തൻ സ്വയം സമ്മതിച്ച സാഹചര്യത്തിലാണ് ഖാദർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.

കോഴിക്കോട് സ്‌പെഷ്യൽ സെൽ എസ്.പി. അബ്ദുൽ റസാഖിനാണ് അന്വേഷണച്ചുമതല. നവീനെതിരെ ദിവ്യ നടത്തിയ അഴിമതി ആരോപണം, പ്രശാന്തന്റെ പരാതി എന്നിവയെക്കുറിച്ച് അന്വേഷിക്കുമെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി. പ്രശാന്തൻ സർക്കാർ ഉദ്യോഗസ്ഥനെന്ന വിവരം മറച്ചുവച്ചാണോ പമ്പിന് അപേക്ഷിച്ചത്, നവീൻബാബുവിന് കൈക്കൂലി നൽകിയിരുന്നോ, ഉണ്ടെങ്കിൽ അക്കാര്യം കളക്ടർ ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണപരിധിയിൽ വരും. കൈക്കൂലി ആരോപണം തെളിയിക്കുന്ന രേഖകൾ പ്രശാന്തൻ ഹാജരാക്കേണ്ടി വരും.

പ്ര​ശാ​ന്ത​ന്റെ​ ​തെ​ളി​വു​കൾ നി​ർ​ണാ​യ​കം

ക​ണ്ണൂ​ർ​:​ ​പെ​ട്രോ​ൾ​ ​പ​മ്പി​ന്റെ​ ​എ​ൻ.​ഒ.​സി​ക്ക് ​കൈ​ക്കൂ​ലി​ ​കൊ​ടു​ത്തെ​ന്ന​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ച​ ​ടി.​വി.​പ്ര​ശാ​ന്ത​നോ​ട് ​പ​ണ​ത്തി​ന്റെ​ ​ഉ​റ​വി​ടം,​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ന​ൽ​കി​യെ​ന്നു​ ​പ​റ​യു​ന്ന​ ​പ​രാ​തി​ ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച​ ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കാ​ൻ​ ​വി​ജി​ല​ൻ​സ് ​ആ​വ​ശ്യ​പ്പെ​ട്ട​ത് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​മാ​കും.​ ​പ​രാ​തി​ ​വ്യാ​ജ​മാ​ണെ​ന്ന് ​തെ​ളി​ഞ്ഞാ​ൽ​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഗ​തി​ ​മാ​റും.​ ​പ​രാ​തി​ ​ത​യ്യാ​റാ​ക്കി​യ​ത്,​ ​വ്യാ​ജ​ ​ഒ​പ്പി​ട്ട​ത്,​ ​പെ​ട്രോ​ൾ​ ​പ​മ്പ് ​സം​രം​ഭ​ത്തി​ലെ​ ​ബി​നാ​മി​ ​ബ​ന്ധം​ ​എ​ന്നി​വ​യി​ലേ​ക്ക് ​അ​ന്വേ​ഷ​ണം​ ​നീ​ങ്ങും.

ആ​രോ​പ​ണ​ത്തി​ലു​റ​ച്ച് ​പ്ര​ശാ​ന്തൻ

ക​ണ്ണൂ​ർ​:​ ​എ.​ഡി.​എം​ ​ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​കൈ​ക്കൂ​ലി​ ​ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ ​പ്ര​ശാ​ന്ത​നി​ൽ​ ​നി​ന്ന് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചു.​ ​ലാ​ൻ​ഡ് ​റ​വ​ന്യു​ ​ജോ​യി​ന്റ് ​ക​മ്മി​ഷ​ണ​റും​ ​വി​ജി​ല​ൻ​സും​ ​ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ​വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.​ ​കൈ​ക്കൂ​ലി​ ​ആ​രോ​പ​ണ​ത്തി​ൽ​ ​ഉ​റ​ച്ചു​ ​നി​ന്നാ​ണ് ​പ്ര​ശാ​ന്ത​ൻ​ ​മൊ​ഴി​ ​ന​ൽ​കി​യ​ത്.​ ​ഫോ​ൺ​ ​കോ​ളു​ക​ൾ​ ​അ​ട​ക്കം​ ​തെ​ളി​വു​ക​ൾ​ ​ഹാ​ജ​രാ​ക്കു​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​വി​ശ​ദ​മാ​യ​ ​മൊ​ഴി​ ​ഇ​ന്നു​ ​രേ​ഖ​പ്പെ​ടു​ത്തും.


Source link

Related Articles

Back to top button