INDIA

കുട്ടികളുടെ വിവാഹനിശ്ചയം തടയാൻ വ്യവസ്ഥ വേണം

കുട്ടികളുടെ വിവാഹനിശ്ചയം തടയാൻ വ്യവസ്ഥ വേണം – Supreme Court Calls for Ban on Child Engagements to Curb Child Marriages | India News, Malayalam News | Manorama Online | Manorama News

കുട്ടികളുടെ വിവാഹനിശ്ചയം തടയാൻ വ്യവസ്ഥ വേണം

മനോരമ ലേഖകൻ

Published: October 20 , 2024 04:15 AM IST

1 minute Read

ബാല്യവിവാഹം തടയൽ നിയമത്തിൽ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ശുപാർശ

ന്യൂഡൽഹി ∙ കുട്ടിയായിരിക്കുമ്പോഴേ വിവാഹനിശ്ചയം നടത്തുന്നതു നിരോധിക്കുന്ന വ്യവസ്ഥ നിയമത്തിൽ കൂട്ടിച്ചേർക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തു. ബാല്യവിവാഹം തടയൽ നിയമത്തിലെ (പിസിഎംഎ) ശിക്ഷാനടപടിയിൽനിന്ന് ഒഴിവാകാൻ കുട്ടികളുടെ വിവാഹനിശ്ചയച്ചടങ്ങു നടത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണിത്. ബാല്യ വിവാഹനിശ്ചയം നിരോധിക്കാൻ പിസിഎംഎയിൽ വ്യവസ്ഥയില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

സ്വതന്ത്രമായ തീരുമാനം, ബാല്യം, വ്യക്തിത്വം തുടങ്ങിയവയെ കാര്യമായി ബാധിക്കുന്നതാണ് കുട്ടിയായിരിക്കുമ്പോഴുള്ള വിവാഹനിശ്ചയമെന്നു വിധിയിൽ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ബാല്യവിവാഹം ഇല്ലാതാക്കുന്നതിനു സുപ്രീം കോടതിയുടെ ഇടപെടൽ തേടി സൊസൈറ്റി ഫോർ എൻലൈറ്റെൻമെന്റ് ആൻഡ് വൊളന്ററി ആക്‌ഷൻ നൽകിയ ഹർജി പരിഗണിച്ചാണു വിധി.

മാർഗരേഖയുമായി കോടതി
ബാല്യവിവാഹം ഇല്ലാതാക്കുന്നതിനുള്ള നടപടി ഫലപ്രദമാക്കാൻ സുപ്രീം കോടതി വിശദമായ മാർഗരേഖയും പുറപ്പെടുവിച്ചു.

∙ ബാല്യവിവാഹം തടയൽ നിയമവുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കാൻ സംസ്ഥാന സർക്കാരുകൾ ജില്ലാതലത്തിൽ ഓഫിസർമാരെ നിയമിക്കണം.

ബാല്യ വിവാഹങ്ങൾ ഇല്ലാതാക്കാൻ അതിന്റെ കാരണങ്ങളായ വിദ്യാഭ്യാസമില്ലായ്മ, സാമൂഹികാചാരങ്ങൾ, ദാരിദ്ര്യം, ജെൻഡർ അനീതി എന്നിവ ഇല്ലാതാക്കണം

∙ ആവശ്യമായ സൗകര്യങ്ങൾ ചൂണ്ടിക്കാട്ടി വനിത ശിശുക്ഷേമ മന്ത്രാലയത്തിന് ഉദ്യോഗസ്ഥൻ കത്തു നൽകിയാൽ 3 മാസത്തിനുള്ളിൽ നടപടി വേണം

∙ പ്രത്യേക ജുവനൈൽ പൊലീസ് സാധ്യമാകുമോ എന്നു പരിശോധിക്കണം
∙ സംസ്ഥാന സർക്കാരുകൾ ഓരോ 3 മാസം കൂടുമ്പോഴും സ്വീകരിച്ച നടപടികൾ പ്രസിദ്ധീകരിക്കണം

∙ ബാല്യവിവാഹം സാധൂകരിക്കുംവിധം സമൂഹവിവാഹത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണം.

English Summary:
Supreme Court Calls for Ban on Child Engagements to Curb Child Marriages

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-news-common-child-marriage po0ln3o5nob83esu2ddlb2le8 mo-legislature-centralgovernment


Source link

Related Articles

Back to top button