KERALAMLATEST NEWS
കളക്ടറെ മാറ്റി അന്വേഷിക്കണം: വി.മുരളീധരൻ
തിരുവനന്തപുരം : എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാകളക്ടറെ മാറ്റിനിർത്തി അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. ആരെ രക്ഷിക്കാനാണ് കളക്ടർ കള്ളം പറയുന്നത്.സ്റ്റാഫ് കൗൺസിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചതെങ്കിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എങ്ങനെ എത്തി എന്ന ചോദ്യം ബാക്കിയാണ്. കളക്ടറുടെ ഓഫീസിലേക്ക് മുൻകൂർ അനുമതിയില്ലാതെ ക്യാമറമാന് കയറാനാവില്ലെന്നും വി.മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Source link