INDIA

ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ഷിൻഡെയുടെ പാർട്ടിയിൽ

ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ഷിൻഡെയുടെ പാർട്ടിയിൽ – Gauri Lankesh murder case accused joins Eknath Shinde’s party | India News, Malayalam News | Manorama Online | Manorama News

ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ഷിൻഡെയുടെ പാർട്ടിയിൽ

മനോരമ ലേഖകൻ

Published: October 20 , 2024 04:15 AM IST

1 minute Read

ഗൗരി ലങ്കേഷ്

മുംബൈ ∙ കർണാടകയിലെ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിലെ പ്രതി ശ്രീകാന്ത് പൻഗാർക്കർ മഹാരാഷ്ട്രയിലെ ശിവസേനാ ഷിൻഡെ വിഭാഗത്തിൽ ചേർന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന പാർട്ടിയിൽ അംഗത്വമെടുത്തതിനു പിന്നാലെ ജൽന നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനും പൻഗാർക്കർ താൽപര്യം പ്രകടിപ്പിച്ചു.

ഇയാൾ ഉൾപ്പെടെ അറസ്റ്റിലായ സനാതൻ സൻസ്ത സംഘടനാ പ്രവർത്തകരിൽ പലരും മഹാരാഷ്ട്ര സ്വദേശികളാണ്. 2017 സെപ്റ്റംബർ 5ന് ബെംഗളൂരുവിലെ വീടിനു മുന്നിലാണു ഗൗരി കൊല്ലപ്പെട്ടത്. 2018ൽ അറസ്റ്റിലായ പൻഗാർക്കർക്ക് കഴിഞ്ഞമാസം 4ന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.

English Summary:
Gauri Lankesh murder case accused joins Eknath Shinde’s party

mo-literature-authors-gaurilankesh mo-news-common-malayalamnews mo-politics-leaders-eknathshinde 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-shivsena 3jc542cu1t6so7ac276fpt0929


Source link

Related Articles

Back to top button