10,000 കോടിയുടെ അഴിമതി: മഹാരാഷ്ട്ര സർക്കാരിന് എതിരെ കോൺഗ്രസ്

10,000 കോടിയുടെ അഴിമതി: മഹാരാഷ്ട്ര സർക്കാരിന് എതിരെ കോൺഗ്രസ് – 10,000 crore scam: Congress against Maharashtra government | India News, Malayalam News | Manorama Online | Manorama News
10,000 കോടിയുടെ അഴിമതി: മഹാരാഷ്ട്ര സർക്കാരിന് എതിരെ കോൺഗ്രസ്
മനോരമ ലേഖകൻ
Published: October 19 , 2024 03:57 AM IST
1 minute Read
പവൻ ഖേര
ന്യൂഡൽഹി ∙ മഹാരാഷ്ട്രയിലെ റോഡ് പദ്ധതികൾക്കുള്ള ടെൻഡർ നടപടികളിൽ എൻഡിഎ സർക്കാർ 10,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. 2 പ്രത്യേക കമ്പനികൾക്ക് മാത്രം ടെൻഡർ ലഭിക്കും വിധമായിരുന്നു തട്ടിപ്പെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്‌മെൻ്റ് കോർപറേഷൻ മാർഗനിർദേശ പ്രകാരം ഒരു കമ്പനിക്ക് 2 പ്രോജക്ടുകൾ മാത്രമേ ലഭിക്കൂ എന്നിരിക്കെ 2 കമ്പനികൾക്ക് 4 വീതം പദ്ധതികൾ ലഭിച്ചു. 10,087 കോടിക്കു പകരം 20,990 കോടി രൂപ ചെലവഴിച്ചെന്നും പറഞ്ഞു.
English Summary:
10,000 crore scam: Congress against Maharashtra government
1182g0k2su50h9ntq46rj438uk 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-nda mo-politics-parties-congress mo-politics-leaders-pawankhera mo-news-national-states-maharashtra
Source link