അടിച്ചു കേറി വാ…13 ഫോർ, മൂന്ന് സിക്സ്; കന്നി സെഞ്ച്വറിയുമായി സർഫ്രാസ് ഖാൻ
ബംഗളൂരു: ഒടുവിൽ അവസരം തേടിയെത്തിയപ്പോൾ സർഫ്രാസ് ഖാൻ മറന്നില്ല, അത് മുതലാക്കാൻ. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യയ്ക്കുവേണ്ടി തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കുറച്ചിരിക്കുകയാണ് സർഫ്രാസ് ഖാൻ. തന്റെ അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കേണ്ടി വന്ന സർഫ്രാസ്, ആരാധകരെയും നിരാശപ്പെടുത്തിയില്ല. 13 ഫോറും മൂന്ന് സിക്സും അടിച്ചുകൂട്ടിയ സർഫറാസ് 110 ബോളിലാണ് ആദ്യ സെഞ്ച്വറിയിലേക്ക് എത്തിയത്.
ആദ്യ ഇന്നിംഗിസിലെ തകർച്ചയുടെ പാഠം ഉൾക്കൊണ്ടാണ് ഇന്ത്യ രണ്ടാം ഇന്നിംഗിസിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. ഇന്നത്തെ ദിവസം ടീം തിരിച്ചുവരവിന്റെ പാതയിലാണ്. ന്യൂസിലൻഡിന്റെ അടിയിൽ പകച്ചുപോയെങ്കിലും മൂന്നാം ദിനത്തിൽ ഇന്ത്യ 231/3 എന്ന നിലയിലാണ് കളി നിർത്തിയത്. മൂന്നാം ദിനത്തിലെ അവസാന പന്തിൽ വിരാട് കൊഹ്ലി പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായെങ്കിലും, ഇപ്പോൾ സർഫ്രാസ് ഖാനും ഋഷഭ് പന്തും ക്രീസിലുള്ളത് ഇന്ത്യയ്ക്ക് ആശ്വാസമാകുകയാണ്.
ഇന്നലെ 49 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. ക്യാപ്ടൻ രോഹിത് ശർമ്മ (52), വിരാട് കൊഹ്ലി (70). പിന്നാലെ യശ്വസി ജയ്സ്വാളും (35) രോഹിതും ഒന്നാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. യശ്വസിയെ പുറത്താക്കി അജാസാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ രോഹിതും ദൗർഭാഗ്യകരമായി ഔട്ടായി. അജാസ് ഓഫ് സ്റ്റമ്പ് ലൈനിൽ എറിഞ്ഞ പന്ത് ഫ്രണ്ട് ഫൂട്ടിൽ രോഹിത് പ്രതിരോധിച്ചെങ്കിലും ഇൻസൈഡ് എഡ്ജായി കാലിന്റെയും ബാറ്റിന്റെയും ഇടയിലൂടെ സ്റ്റമ്പിൽ കൊള്ളുകയായികരുന്നു.
പിന്നീട് ക്രീസിൽ ഒന്നിച്ച കൊഹ്ലിയും സർഫ്രാസും മൂന്നാം വിക്കറ്റിൽ 136 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ കാത്തു. തുടക്കം മുതൽ സ്ട്രോക്ക് പ്ലേ പുറത്തെടുത്ത സർഫ്രാസ് 7 ഫോറും 3 സിക്സും നേടി. കൊഹലിയുടെഇന്നിംഗ്സിൽ 8ഫോറും 1 സിക്സും ഉൾപ്പെടുന്നു. ഇന്നലത്തെ അവസാന പന്തിൽ ഫിലിപ്പ്സ് കൊഹ്ലിയെ വിക്കറ്റ് കീപ്പർ ബ്ലൻഡലിന്റെ കൈയിൽ ഒതുക്കികിവീസിന് ബ്രേക്ക് ത്രൂ നൽകുകയായിരുന്നു.
Source link