WORLD

ലോകത്ത് കത്തോലിക്കരുടെ എണ്ണം വർധിച്ചു


വ​ത്തി​ക്കാ​ൻ: ലോ​ക​ത്ത് ക​ത്തോ​ലി​ക്ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് വ​ത്തി​ക്കാ​ൻ റി​പ്പോ​ർ​ട്ട്. യൂ​റോ​പ്പി​ൽ ക​ത്തോ​ലി​ക്ക​രു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. യൂ​റോ​പ്പി​ലൊ​ഴി​കെ മ​റ്റെ​ല്ലാ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലും ക​ത്തോ​ലി​ക്ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ആ​ഫ്രി​ക്ക​യി​ലാ​ണ് ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന​. 2022ൽ ​ആ​ഫ്രി​ക്ക​യി​ലെ ക​ത്തോ​ലി​ക്കാ​ജ​ന​സം​ഖ്യ 272.4 ദ​ശ​ല​ക്ഷ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് 7.3 ദ​ശ​ല​ക്ഷം ക​ണ്ട് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. യൂ​റോ​പ്പി​ലാ​ക​മാ​നം തു​ട​രു​ന്ന ജ​ന​ന​നി​ര​ക്കി​ലെ കു​റ​വാ​ണു ക​ത്തോ​ലി​ക്കാ ജ​ന​സം​ഖ്യ​യി​ലെ കു​റ​വി​നു പ്ര​ധാ​ന കാ​ര​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2022ൽ ​യൂ​റോ​പ്പി​ലെ ജ​ന​സം​ഖ്യ​യി​ൽ 39.5 ശ​ത​മാ​ന​വും ക​ത്തോ​ലി​ക്ക​രാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് 0.08 ശ​ത​മാ​നം ക​ണ്ട് കു​റ​ഞ്ഞു. ലോ​ക​ജ​ന​സം​ഖ്യ​യി​ൽ 17.7 ശ​ത​മാ​ന​മാ​ണു ക​ത്തോ​ലി​ക്ക​ർ. മു​ൻ​ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 0.03 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി. നോ​ർ​ത്ത്, സൗ​ത്ത് അ​മേ​രി​ക്ക​യി​ലെ ക​ത്തോ​ലി​ക്കാ ജ​ന​സം​ഖ്യ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 5.8 ദ​ശ​ല​ക്ഷം ക​ണ്ട് വ​ർ​ധി​ച്ചു. ഏ​ഷ്യ​യി​ലെ ക​ത്തോ​ലി​ക്കാ ​ജ​ന​സം​ഖ്യ​യി​ലും വ​ർ​ധ​ന​യുണ്ടാ​യി. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 889,00 ആ​ണു വ​ർ​ധ​ന. ഓ​ഷ്യാ​നി​യ​യി​ൽ 123,000 വ​ർ​ധ​ന​യുണ്ടാ​യി.

തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വ​ർ​ഷ​വും ക​ത്തോ​ലി​ക്കാ വൈ​ദി​ക​രു​ടെ എ​ണ്ണം ആ​ഗോ​ള​ത​ല​ത്തി​ൽ കു​റ​യു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ 15,682 വി​ശ്വാ​സി​ക​ൾ​ക്ക് ഒ​രു വൈ​ദി​ക​നാ​ണു​ള്ള​ത്. യൂ​റോ​പ്പി​ലാ​ണ് വൈ​ദി​ക​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ആ​ഫ്രി​ക്ക​യി​ലും ഏ​ഷ്യ​യി​ലും വൈ​ദി​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി. ആ​ഫ്രി​ക്ക​യി​ലും ഓ​ഷ്യാ​നി​യ​യി​ലും വൈ​ദി​കാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി. സ​ന്യാ​സി​നി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ കു​റ​വാ​ണു​ള്ള​ത്. എ​ന്നാ​ൽ, ആ​ഫ്രി​ക്ക​യി​ൽ വ​ലി​യ​തോ​തി​ലും ഏ​ഷ്യ​യി​ൽ ചെ​റി​യ​തോ​തി​ലും വ​ർ​ധ​ന​യുണ്ട്.


Source link

Related Articles

Back to top button