WORLD

‘ഇറാന്റെ നിഴല്‍സംഘങ്ങളായ ഭീകരവാദികളുമായുള്ള യുദ്ധം തുടരും, ഒന്നിനും പിന്തിരിപ്പിക്കാനാകില്ല’


ടെല്‍ അവീവ്: ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒന്നിനും തന്നെ പിന്തിരിപ്പിക്കാനാകില്ലെന്നും ഇസ്രയേല്‍ ഈ യുദ്ധം ജയിക്കാന്‍ പോവുകയാണെന്ന് വീണ്ടും ഉറപ്പിക്കുന്നുവെന്നും വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറയുന്നു. ‘നിങ്ങള്‍ക്കറിയാമോ, രണ്ട് ദിവസം മുമ്പ് തങ്ങള്‍ കൂട്ടക്കൊലയാളിയായ ഹമാസ് നേതാവ് യഹിയ സിന്‍വാറിനെ ഇല്ലാതാക്കി. ഞാന്‍ പറഞ്ഞതുപോലെ ഞങ്ങള്‍ അസ്തിത്വത്തിനായുള്ള യുദ്ധത്തിലാണ്. അവസാനം കാണുന്നതു വരെ തുടരും’-വീഡിയോയില്‍ നെതന്യാഹു പറയുന്നു. ഇറാന്റെ നിഴല്‍സംഘങ്ങളായ ഭീകരവാദികളുമായുള്ള തങ്ങളുടെ യുദ്ധം തുടരുകയാണെന്നും സൈനികരെ കുറിച്ചും ഇസ്രയേല്‍ പൗരമാരെ കുറിച്ചും താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.


Source link

Related Articles

Back to top button