INDIA

ജൂനിയർ ഡോക്ടർമാരുടെ നിരാഹാരസമരം 10–ാം ദിവസം; ചർച്ചയ്ക്ക് ക്ഷണിച്ച് ബംഗാൾ സർക്കാർ

ജൂനിയർ ഡോക്ടർമാരുടെ നിരാഹാരസമരം 10–ാം ദിവസം; ചർച്ചയ്ക്ക് ക്ഷണിച്ച് ബംഗാൾ സർക്കാർ- West Bengal Doctors’ Hunger Strike Enters Day 10, Durga Puja Carnival Under Threat | Manorama News | Manorama Online

ജൂനിയർ ഡോക്ടർമാരുടെ നിരാഹാരസമരം 10–ാം ദിവസം; ചർച്ചയ്ക്ക് ക്ഷണിച്ച് ബംഗാൾ സർക്കാർ

ഓൺലൈൻ ഡെസ്ക്

Published: October 14 , 2024 11:17 AM IST

1 minute Read

കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർമാർ നടത്തിയ സമരം. (Photo by Dibyangshu SARKAR / AFP)

കൊൽക്കത്ത∙ ആർജി കർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാരുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്കു കടന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരമെന്നാണ് ഡോക്ടർമാരുടെ നിലപാട്. അതിനിടെ, ആരോഗ്യനില മോശമാകുന്ന ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്. കൊൽക്കത്തയിലും സിലിഗുരി നഗരത്തിലുമാണ് സമരം. 

അതിനിടെ, നാളെ നടത്താനിരിക്കുന്ന പ്രതിഷേധം പിൻവലിക്കണമെന്ന് ചീഫ് സെക്രട്ടറി മനോജ് പന്ത് ആവശ്യപ്പെട്ടു. സർക്കാരിന്റെ നേതൃത്വത്തിലുള്ള ദുർഗാ പൂജ കാർണിവലും അന്നുതന്നെയാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നു ഡോക്ടർമാരുടെ സംഘത്തെ ചർച്ചയ്ക്കു ക്ഷണിച്ചിട്ടുമുണ്ട്. 

കൊല്ലപ്പെട്ട പിജി വിദ്യാർഥിനിക്കു നീതി ലഭ്യമാക്കണം, ആരോഗ്യ സെക്രട്ടറി എൻ.എസ്. നിഗത്തെ അടിയന്തരമായി മാറ്റണം, ജോലി സ്ഥലത്തെ സുരക്ഷയും മറ്റു നടപടികളും ഉറപ്പാക്കണം തുടങ്ങിയവയാണ് ഡോക്ടർമാരുടെ ആവശ്യം.

English Summary:
West Bengal Doctors’ Hunger Strike Enters Day 10, Durga Puja Carnival Under Threat

884g24toqcjmsqpsj6semkbhr 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-doctors-strike mo-news-world-countries-india-indianews mo-news-national-states-westbengal mo-news-common-kolkata-doctor-rape-murder


Source link

Related Articles

Back to top button