വെളുപ്പിനു ബാലയുടെ വീടിനു മുന്നിൽ സ്ത്രീയും കുഞ്ഞും; ‘ഇത് കെണിയാണ്’; സിസിസിടിവി ദൃശ്യവുമായി താരം
വെളുപ്പിനു ബാലയുടെ വീടിനു മുന്നിൽ സ്ത്രീയും കുഞ്ഞും; ‘ഇത് കെണിയാണ്’; സിസിസിടിവി ദൃശ്യവുമായി താരം | Bala Home
വെളുപ്പിനു ബാലയുടെ വീടിനു മുന്നിൽ സ്ത്രീയും കുഞ്ഞും; ‘ഇത് കെണിയാണ്’; സിസിസിടിവി ദൃശ്യവുമായി താരം
മനോരമ ലേഖകൻ
Published: October 19 , 2024 09:07 AM IST
1 minute Read
വെളുപ്പിന് മൂന്നേമുക്കാലോടുകൂടി തന്റെ വീടിനു പുറത്തുനടന്ന അസാധാരണ സംഭവങ്ങളുടെ വിഡിയോയുമായി നടൻ ബാല. വീട്ടിൽ ആരെല്ലാമോ അതിക്രമിച്ചു കയറാൻ ശ്രമം നടത്തി എന്നാണ് നടന്റെ വാദം. വീടിനു പുറത്തു സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് താരം പുറത്ത് വിട്ടത്. ബാല പോസ്റ്റ് ചെയ്ത വിഡിയോയിൽ ഒരു സ്ത്രീയും കുട്ടിയും അവർക്കൊപ്പം ഒരു യുവാവുമാണ് ഉള്ളത്.
വീടിന്റെ പ്രവേശന കവാടത്തിൽ ഉറപ്പിച്ചിട്ടുള്ള നെറ്റ് ഡോർ തുറക്കുന്നതും കാണാം. എന്നാൽ ഇവർ മാത്രമല്ല, വേറെയും ആൾക്കാർ വീടിനു പുറത്ത് ആ നേരത്ത് ഉണ്ടായിരുന്നു എന്നാണ് ബാലയുടെ വാദം. കോളിഭ് ബെൽ അടിക്കുകയും, വാതിൽ തട്ടി തുറക്കാനും ശ്രമം നടന്നുവെന്നും ആരോപണം. ആരും ആരുടേയും വീട്ടിൽ ഈ നേരത്ത് വന്നു വാതിൽ തുറക്കാൻ ശ്രമിക്കാൻ സാധ്യതയില്ല എന്നും ബാല പറയുന്നു.
ഇതൊരു കെണിയാണെന്നും, തന്നെ കുടുക്കാനുള്ള ശ്രമം എന്ന നിലയിലുമാണ് ബാല വിഡിയോയിൽ സംസാരിക്കുന്നത്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരം കാര്യങ്ങൾ നേരിടുന്നത് എന്നും ബാല. എന്നാലും താൻ തന്റെ വാക്കിൽ ഉറച്ചു നിൽക്കുന്നു. വാക്ക് വാക്കാണ് എന്നും നടൻ ക്യാപ്ഷനിൽ പറയുന്നു. വീട്ടിൽ ആരെല്ലാമോ അതിക്രമിച്ചു കയറാൻ ശ്രമം നടത്തി എന്നാണ് നടന്റെ വാദം. വീടിനു പുറത്തു സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നു എന്ന പരാതിയുടെ പേരിൽ മുൻഭാര്യ നൽകിയ പരാതിയില് ബാലയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
English Summary:
Caught on Camera: Woman, Child Among Trespassers at Actor Bala’s Residence
76t0isrec7jsmiucp2hmkbevnf 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link