KERALAMLATEST NEWS
എം.ജി യൂണിയൻ തിരഞ്ഞെടുപ്പ്: എസ്.എഫ്.ഐയ്ക്ക് മുന്നേറ്റം
കോട്ടയം: എം.ജി സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച 130 കോളേജുകളിൽ 104 ഇടത്തും എസ്.എഫ്.ഐ വിജയിച്ചതായി സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പറഞ്ഞു. എറണാകുളം,പത്തനംതിട്ട ജില്ലകളിൽ മുൻ വർഷത്തെ വിജയം ആവർത്തിച്ചു. അതേസമയം കെ.എസ്.യു ചരിത്ര വിജയം നേടിയതായി സംസ്ഥാന പ്രസിഡന്റ് അലേഷ്യസ് സേവ്യറും അവകാശപ്പെട്ടു. 80 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ വിജയിപ്പിക്കാനായി. മത്സരിച്ച 80 കോളേജുകളിൽ 32 ഇടങ്ങളിൽ മികച്ച വിജയം നേടിയെന്നും അലോഷ്യസ് പറഞ്ഞു.
Source link