അറസ്റ്റും ജാമ്യവും: മാർഗരേഖ നടപ്പാക്കാൻ അന്തിമ അവസരം
അറസ്റ്റും ജാമ്യവും: മാർഗരേഖ നടപ്പാക്കാൻ അന്തിമ അവസരം – Arrest and Bail: Final chance to implement guidelines | India News, Malayalam News | Manorama Online | Manorama News
അറസ്റ്റും ജാമ്യവും: മാർഗരേഖ നടപ്പാക്കാൻ അന്തിമ അവസരം
മനോരമ ലേഖകൻ
Published: October 17 , 2024 02:43 AM IST
1 minute Read
സുപ്രീം കോടതി( ഫയൽ ചിത്രം: രാഹുൽ ആർ പട്ടം/മനോരമ)
ന്യൂഡൽഹി ∙ അറസ്റ്റ്, റിമാൻഡ്, ജാമ്യം എന്നിവ സംബന്ധിച്ചു പുറപ്പെടുവിച്ച മാർഗരേഖ നടപ്പാക്കുന്നതിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതികൾക്കും അന്തിമ അവസരം നൽകി. സത്യേന്ദർ കുമാറും സിബിഐയും തമ്മിലുള്ള കേസിലെ നിർദേശങ്ങൾ നടപ്പാക്കുന്നുവെന്ന് 4 ആഴ്ചയ്ക്കകം ഉറപ്പാക്കാനാണ് ജഡ്ജിമാരായ എം.എം. സുന്ദരേശ്, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമവും വ്യവസ്ഥകളും ഏകീകരിച്ചു പ്രത്യേക ‘ജാമ്യ നിയമം’ കേന്ദ്ര സർക്കാർ രൂപീകരിക്കണമെന്ന ശുപാർശ ഉൾപ്പെടുന്നതാണ് 2022 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗരേഖ. കേരളം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും ഉൾപ്പെടെ മാർഗരേഖ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കേസിലെ അമിക്കസ് ക്യൂറി സിദ്ധാർഥ് ലൂത്ര ചൂണ്ടിക്കാട്ടി.
English Summary:
Arrest and Bail: Final chance to implement guidelines
6r0punk3u8rvcmpvs8quskli1i mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-bail mo-judiciary-supremecourt mo-judiciary-lawndorder-arrest
Source link