പെൺകുട്ടി പൊള്ളലേറ്റു മരിച്ചു; പ്രതിശ്രുത വരൻ അറസ്റ്റിൽ
പെൺകുട്ടി പൊള്ളലേറ്റു മരിച്ചു; പ്രതിശ്രുത വരൻ അറസ്റ്റിൽ – The girl died of burns; fiance arrested | India News, Malayalam News | Manorama Online | Manorama News
പെൺകുട്ടി പൊള്ളലേറ്റു മരിച്ചു; പ്രതിശ്രുത വരൻ അറസ്റ്റിൽ
മനോരമ ലേഖകൻ
Published: October 18 , 2024 04:09 AM IST
1 minute Read
പ്രതീകാത്മക ചിത്രം
കൊൽക്കത്ത ∙ ബംഗാളിലെ കൃഷ്ണനഗറിൽ പതിനെട്ടുകാരി പൊള്ളലേറ്റു മരിച്ച നിലയിൽ. പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തു. മൃതദേഹം കണ്ടെത്തുന്നതിന് ഒരു മണിക്കൂർ മുൻപ് പെൺകുട്ടിയുടെ ഫെയ്സ്ബുക് അക്കൗണ്ടിൽ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന പോസ്റ്റും പ്രത്യക്ഷപ്പെട്ടു. പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായിട്ടുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചു.
മൃതദേഹം പാതി വിവസ്ത്രമായ രീതിയിലായിരുന്നു. മുഖത്ത് പൊള്ളലുണ്ട്. പ്രതിശ്രുത വരനുമായി മുൻപ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇത് തീർപ്പാക്കിയിരുന്നതായും മാതാപിതാക്കൾ പറഞ്ഞു. ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് പുറത്തുപോയ പെൺകുട്ടി തിരികെ വരാത്തതിനെത്തുടർന്ന് മാതാപിതാക്കൾ പ്രതിശ്രുത വരനുമായി ബന്ധപ്പെട്ടിരുന്നു.
ആദ്യമൊന്നും പ്രതികരിക്കാത്ത അയാൾ പിന്നീട് പെൺകുട്ടി ഉറങ്ങുകയാണെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് ആരോപണം. പെൺകുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന സൂചനയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
English Summary:
The girl died of burns; fiance arrested
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest 45gtblqc006o6043kn99oluf6l mo-health-death mo-news-national-states-westbengal-kolkata
Source link