KERALAM

ആടുവസന്ത പ്രതിരോധകുത്തിവയ്പ്പ് ഇന്ന് മുതൽ

തിരുവനന്തപുരം: ആടു വസന്തയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് മുതൽ നവംബർ 5 വരെ നടക്കും. യജ്ഞത്തിലൂടെ 4 മാസത്തിനു മുകളിൽ പ്രായമുള്ള പതിമൂന്നര ലക്ഷത്തോളം ആടുകൾക്കും,1500ഓളം ചെമ്മരിയാടുകൾക്കും പ്രതിരോധ കുത്തിവയ്പ് നൽകാനാണ് മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരും,ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കർഷകരുടെ വീടുകളിൽ എത്തി സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പ് നൽകും. കുത്തിവയ്പ്പിന്റെ വിവരങ്ങൾ ദേശീയതലത്തിലുള്ള ‘ഭാരത് പശുധൻ’ പോർട്ടലിൽ റിപ്പോർട്ട് ചെയ്യും. പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിനായി സംസ്ഥാനമൊട്ടാകെ 1819 സ്‌ക്വാഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നു ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്ട് കോർഡിനേറ്റർ അറിയിച്ചു.

വ​നി​താ​ ​സ്വ​യം​സ​ഹായ
സം​ഘ​ങ്ങ​ൾ​ക്ക് ​വാ​യ്പ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​ക​ളി​മ​ൺ​പാ​ത്ര​ ​നി​ർ​മ്മാ​ണ​ ​വി​പ​ണ​ന​ക്ഷേ​മ​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​(​കെ.​എ​സ്.​പി.​എം.​എം.​ഡ​ബ്ലി​യു.​ഡി.​സി​)​ ​വ​നി​താ​ ​സ്വ​യം​സ​ഹാ​യ​ ​സം​ഘ​ങ്ങ​ൾ​ക്ക് ​ന​ൽ​കു​ന്ന​ ​വാ​യ്പാ​ ​പ​ദ്ധ​തി​യി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​വ​സാ​ന​ ​തീ​യ​തി​ 25.​ ​കു​ടും​ബ​ശ്രീ​ ​സി.​ഡി.​എ​സു​ക​ളി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ള്ള​തും​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മാ​ർ​ഗ്ഗ​രേ​ഖ​യി​ൽ​ ​വാ​യ്പാ​ ​യോ​ഗ്യ​ത​ ​നേ​ടി​യി​ട്ടു​ള്ള​ ​സ്വ​യം​സ​ഹാ​യ​ ​സം​ഘ​ങ്ങ​ൾ​ ​ബ​ന്ധ​പ്പെ​ട്ട​ ​സി.​ഡി.​എ​സ് ​മു​ഖേ​നെ​ ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​w​w​w.​k​e​r​a​l​a​p​o​t​t​e​r​y.​o​r​g.


Source link

Related Articles

Back to top button