അമേഠിയിലെ കോൺഗ്രസ് ഓഫിസിനു നേരെ അക്രമം; പരാജയഭീതി മൂലമെന്ന് ആരോപണം
അമേഠിയിലെ കോൺഗ്രസ് ഓഫിസിനു നേരെ അക്രമം; പരാജയഭീതി മൂലമെന്ന് ആരോപണം – Attack against Congress office in Amethi | Malayalam News, India News | Manorama Online | Manorama News
അമേഠിയിലെ കോൺഗ്രസ് ഓഫിസിനു നേരെ അക്രമം; പരാജയഭീതി മൂലമെന്ന് ആരോപണം
മനോരമ ലേഖകൻ
Published: May 07 , 2024 02:57 AM IST
1 minute Read
ലക്നൗ ∙ അമേഠി ഗൗരിഗഞ്ചിലെ കോൺഗ്രസ് ഓഫിസിനു നേരെ അക്രമം. ഓഫിസിനു സമീപം നിർത്തിയിട്ടിരുന്ന ഒട്ടേറെ കാറുകളും കഴിഞ്ഞദിവസം രാത്രി നശിപ്പിച്ചു. ഏതാനും പേർക്കു പരുക്കേറ്റതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സംഭവത്തിനു പിന്നിൽ ബിജെപിയും അമേഠിയിലെ സിറ്റിങ് എംപി സ്മൃതി ഇറാനിയുമാണെന്നു കോൺഗ്രസ് ആരോപിച്ചു. പരാജയഭീതി മൂലം അക്രമിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസ് അമേഠിയിൽനാടകം കളിക്കുകയാണെന്നും ബിജെപി വക്താവ് രാകേഷ് ത്രിപാഠി പ്രതികരിച്ചു.
ബാഗേലിനും ഗെലോട്ടിനും ചുമതല
ന്യൂഡൽഹി ∙ കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരായ ഭൂപേഷ് ബാഗേലിനെയും അശോക് ഗെലോട്ടിനെയും യഥാക്രമം റായ്ബറേലി, അമേഠി മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പു ചുമതലയിലേക്ക് എഐസിസി നിയമിച്ചു.
English Summary:
Attack against Congress office in Amethi
1drkstjve4j15b4v81j6m7p7mq mo-politics-parties-bjp mo-politics-leaders-ashokgehlot 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-smritiirani mo-politics-parties-congress
Source link