ബഹിരാകാശത്തേക്ക് വീണ്ടും, സുനിത വില്യംസ് ഇന്നു പറക്കും
ബഹിരാകാശത്തേക്ക് വീണ്ടും, സുനിത വില്യംസ് ഇന്നു പറക്കും – Sunita Williams will fly again to space | Malayalam News, India News | Manorama Online | Manorama News
ബഹിരാകാശത്തേക്ക് വീണ്ടും, സുനിത വില്യംസ് ഇന്നു പറക്കും
മനോരമ ലേഖകൻ
Published: May 07 , 2024 02:57 AM IST
1 minute Read
സുനിത വില്യംസ് ബഹിരാകാശനിലയത്തിൽ (ഫയൽചിത്രം)
ബഹിരാകാശം വീണ്ടും മാടിവിളിച്ചു, സുനിത സമ്മതിച്ചു. ഇന്ത്യൻ വംശജ സുനിത വില്യംസ് (58) ഇന്ന് ഇന്ത്യൻ സമയം രാവിലെ 8.04നു യുഎസിലെ ഫ്ലോറിഡയിൽനിന്നു ബോയിങ് സ്റ്റാർലൈനർ ബഹിരാകാശപേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു കുതിക്കും. സഹയാത്രികൻ ബുഷ് വിൽമോറുമുണ്ട്. യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിത വില്യംസ് 1998ലാണു നാസയുടെ ബഹിരാകാശസഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്.
2006ലും 2012ലും ബഹിരാകാശ നിലയത്തിലെത്തിയ സുനിത കൂടുതൽ നേരം ബഹിരാകാശ നടത്തം ചെയ്ത രണ്ടാമത്തെ വനിത എന്ന നേട്ടം (50 മണിക്കൂർ 40 മിനിറ്റ്) സ്വന്തമാക്കി. ഒന്നാമതുള്ളത് 60 മണിക്കൂറും 21 മിനിറ്റും നടന്ന അമേരിക്കൻ ബഹിരാകാശയാത്രിക പെഗി വിറ്റ്സന്റെ റെക്കോർഡ‍്. ഇത് ഇത്തവണ മറികടക്കാൻ സുനിതയ്ക്കു കഴിഞ്ഞേക്കും.രണ്ടുയാത്രകളിലുമായി 322 ദിവസം ബഹിരാകാശനിലയത്തിൽ ചെലവഴിച്ചു.
English Summary:
Sunita Williams will fly again to space
2h29hhqqm6f2ojj8bm0rjuogcp mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-space-nasa mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-space
Source link