KERALAM
തോട്ടിൻ കരയിൽ നാണയങ്ങളുടെയും നോട്ടുകളുടെയും നിക്ഷേപം, ദുരൂഹതയെന്ന് നാട്ടുകാർ
നെടുമങ്ങാട്: നാണയ തുട്ടുകളും നോട്ടുകളും തോടിന്റെ കരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. താന്നിമൂട് ചിറയിൻകോണത്ത് ബസ് സ്‌റ്റോപ്പിന് സമീപത്തായാണ് ചില്ലറ തുട്ടുകളും നോട്ടുകളും കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളി വിജയനാണ് ഇവ ആദ്യം കണ്ടത്. വിജയൻ അറിയിച്ചതനുസരിച്ച് നാട്ടുകാർ നെടുമങ്ങാട് പൊലീസിൽ വിവരമറിയിച്ചു. ഉപേക്ഷിക്കപ്പെട്ട പണം മോഷ്ടിക്കപ്പെട്ടതാണോ എന്നു ശാസ്ത്രീയ പരിശോധന വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രദേശത്തു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ക്ഷേത്രങ്ങളിൽ മോഷണം പതിവാണ്. കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർന്ന പണമാകാം ഉപേക്ഷിച്ചത് എന്നും സംശയമുണ്ട്. എന്നാൽ പൊലീസ് സ്ഥലവാസികളുടെയോ സാക്ഷികളുടെയോ മോഴി രേഖപ്പെടുത്താതെയും മഹസർ തയ്യാറാക്കാതെയും നാണയ തുട്ടുകളും നോട്ടുകളും പ്ലാസ്റ്റിക് കവറുകളിൽ നീക്കം ചെയ്തത് പ്രതിഷേധത്തിനിടയാക്കി.
Source link