KERALAM
യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ
കാസർകോട്: യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബോവിക്കാനത്താണ് സംഭവം. പൊവ്വൽ ബെഞ്ച്‌കോടതിയിൽ പി എ ജാഫറിന്റെ ഭാര്യ അലീമ (35) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ജാഫർ ഒളിവിൽ പോയതായി പൊലീസ് പറയുന്നു.
അലീമയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരിൽ ജാഫർ അലീമയെ പതിവായി മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇരുവരും തമ്മിൽ രാത്രിയും വഴക്കുണ്ടായിരുന്നു. പിന്നാലെ അലീമയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അലീമയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. അലീമയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മക്കൾ: നാസിയ, അംന, സഫ്‌ന, ഷിഫാന,സഫാന.
Source link