WORLD

16 അഭയാർഥികളുമായി ഇറ്റാലിയൻ കപ്പൽ അൽബേനിയയിലെത്തി


ഷെം​​​ഗ്ജി​​​ൻ: ക​​​ട​​​ലി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ 16 അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി ഇ​​​റ്റാ​​​ലി​​​യ​​​ൻ ക​​​പ്പ​​​ൽ അ​​​ൽ​​​ബേ​​​നി​​​യ​​​ൻ തു​​​റ​​​മു​​​ഖ​​​മാ​​​യ ഷെം​​​ഗ്ജി​​​നി​​​ലെ​​​ത്തി. ലാം​​​പെ​​​ദു​​​സ തു​​​റ​​​മു​​​ഖ​​​ത്തു​​​നി​​​ന്ന് തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് പ​​​ത്തു ബം​​​ഗ്ലാ​​​ദേ​​​ശു​​​കാ​​​രും ആ​​​റ് ഈ​​​ജി​​​പ്റ്റു​​​കാ​​​രു​​​മാ​​​യി ക​​​പ്പ​​​ൽ പു​​​റ​​​പ്പെ​​​ട്ട​​​ത്. ലി​​​ബി​​​യ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​റ്റ​​​ലി​​​യി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​വ​​​രെ​​​യാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ പാ​​​ർ​​​പ്പി​​​ക്കാ​​​നാ​​​യി ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​ൽ​​​ബേ​​​നി​​​യ​​​യി​​​ൽ ര​​​ണ്ടു കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഇ​​​റ്റ​​​ലി തു​​​റ​​​ന്നി​​​രു​​​ന്നു. യു​​​വാ​​​ക്ക​​​ളെ മാ​​​ത്ര​​​മാ​​​ണ് ഈ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പാ​​​ർ​​​പ്പി​​​ക്കു​​​ക. സ്ത്രീ​​​ക​​​ൾ, കു​​​ട്ടി​​​ക​​​ൾ, വ​​​യോ​​​ധി​​​ക​​​ർ, രോ​​​ഗ​​​ബാ​​​ധി​​​ത​​​ർ, ഇ​​​ര​​​ക​​​ളാ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ എ​​​ന്നി​​​വ​​​രെ ഇ​​​റ്റ​​​ലി​​​യി​​​ൽ​​​ത്ത​​​ന്നെ പാ​​​ർ​​​പ്പി​​​ക്കും.

ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർജിയ മെ​​​ലോ​​​നി​​​യും അ​​​ൽ​​​ബേ​​​നി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ദി റ​​​മ​​​യും ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ലാ​​​ണ് അ​​​ഞ്ചു വ​​​ർ​​​ഷ ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്. അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ താ​​​മ​​​സി​​​പ്പി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പ് ഇ​​​റ്റ​​​ലി​​​ക്കാ​​​ണ്. അ​​​ൽ​​​ബേ​​​നി​​​യ സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കും. ഈ ​​​വ​​​ർ​​​ഷം ഒ​​​ക്‌ടോ​​​ബ​​​ർ 15 വ​​​രെ ക​​​ട​​​ൽ​​​മാ​​​ർ​​​ഗം 54,129 പേ​​​രാ​​​ണ് ഇ​​​റ്റ​​​ലി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 1,38, 947 പേ​​​ർ എ​​​ത്തി​​​യി​​​രു​​​ന്നു.


Source link

Related Articles

Back to top button