KERALAMLATEST NEWS
കാസർകോട്ട് ശക്തമായ തിരയിൽപ്പെട്ട് മീൻപിടുത്ത ബോട്ട് മറിഞ്ഞു; തൊഴിലാളിക്ക് ദാരുണാന്ത്യം
കാസർകോട്: മീൻപിടുത്ത ബോട്ട് മറിഞ്ഞ് തൊഴിലാളി മരിച്ചു. നീലേശ്വരം അഴിത്തലയ്ക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. മത്സ്യബന്ധനത്തിന് പോയ ഫൈബർ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. മുപ്പതോളം തൊഴിലാളികൾ ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. അന്യസംസ്ഥാന തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നതിൽ കൂടുതൽ പേരും. അതിനാൽത്തന്നെ ആരാണ് മരിച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കോസ്റ്റൽ പൊലീസിന്റെയും മറ്റുളള തൊഴിലാളികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പകുതിയിലേറെ തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കുറച്ച് പേർ നീന്തി കരയിലേക്ക് കയറുകയായിരുന്നു.
Source link