WORLD
അമേരിക്കയിൽ വാഹനാപകടം; അഞ്ച് ഇന്ത്യക്കാർ മരിച്ചു
ഓസ്റ്റിൻ: അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഒരു വനിത അടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു. ടെക്സസിലെ റാൺഡോൾഫിനടുത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം. മരിച്ചവരിൽ മൂന്നു പേർ ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശികളാണ്.
അമിതവേഗമാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. രണ്ടു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഒരു ഇന്ത്യൻ വംശജനു പരിക്കേറ്റിട്ടുമുണ്ട്.
Source link