KERALAMLATEST NEWS

കൊച്ചിയിൽ സഞ്ചാരികൾ ഏറെ ആഗ്രഹിച്ചത് യാഥാർത്ഥ്യത്തിലേക്ക്, ഒക്ടോബർ 19 മുതൽ

കൊച്ചി: പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുന്ന പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിലും ആരംഭിക്കുവാൻ സർക്കാർ. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. ഫോർട്ട് കൊച്ചി ബീച്ചിന് അഭിമുഖമായി 1962 ലും 2006 ലും നിർമ്മിച്ച രണ്ട് റസ്റ്റ് ഹൗസ് കെട്ടിടങ്ങളും നവീകരിക്കണമെന്ന സഞ്ചാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. ഒക്ടോബർ 19 മുതൽ ഫോർട്ട് കൊച്ചി റസ്റ്റ് ഹൗസ് പൊതുജനങ്ങൾക്കായി തുറന്നുനൽകുമെന്ന് മന്ത്രി അറിയിച്ചു.

പൊതുമരാമത്ത് റസ്റ്റ്ഹൗസുകൾ ഓൺലൈൻ ബുക്കിങ്ങിലൂടെ കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതിയിൽ നിന്നുള്ള വരുമാനം 19 കോടിയിലേക്ക്. സംസ്ഥാനത്തെ 156 റസ്റ്റ്ഹൗസുകളിലായി മൂന്ന് വർഷത്തിനിടെ 30,41,77 ബുക്കിങ്ങാണുണ്ടായത്. 18,333,7700 കോടി രൂപയുടെ വരുമാനവും ലഭിച്ചു.

സംസ്ഥാനത്താകെ വിവിധ റസ്റ്റ് ഹൗസുകളിലായി കോട്ടേജുകൾ ഉൾപ്പെടെ 1200 മുറികളാണുള്ളത്. 256 മുറികളുടെ നിർമാണം പുരോഗമിക്കുകയാണ്. അടുത്ത വർഷത്തോടെ ഇവ തുറന്ന് നൽകും. പ്രധാന കേന്ദ്രങ്ങളിലെയും വിനോദ സഞ്ചാരമേഖലയിലേയും റസ്റ്റ് ഹൗസുകൾ നവീകരിക്കുകയും പുതിയത് നിർമിക്കുകയും ചെയ്തു. 2021 നവംബർ 1നാണ് കേരളത്തിലെ റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറിയത്.


Source link

Related Articles

Back to top button