WORLD

ലെബനനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; മേയര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു


ബെയ്‌റൂത്ത്: തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ടൗണ്‍ മേയര്‍ അഹമ്മദ് കാഹില്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനന്‍ പട്ടണമായ നബാത്തിയയിലെ മുനിസിപ്പല്‍ കെട്ടിടത്തിന് നേരെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം. നഗരത്തിലെ ദുരിതാശ്വാസ സാഹചര്യങ്ങളും അവശ്യ സേവനങ്ങളും ചര്‍ച്ച ചെയ്യുകയായിരുന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗമാണ് ഇസ്രയേല്‍ ലക്ഷ്യം വെച്ചത്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. നബാത്തിയയിലും പരിസരപ്രദേശങ്ങളിലുമായി 11 വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ അടുത്തടുത്ത ദിവസങ്ങളില്‍ നടത്തിയത്. ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും കെട്ടിടങ്ങള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്.


Source link

Related Articles

Back to top button