‘സന്തോഷ് ട്രോഫി’യുമായി ലിസ്റ്റിൻ; നായകൻ പൃഥ്വി; സംവിധാനം വിപിൻ ദാസ്
‘സന്തോഷ് ട്രോഫി’യുമായി ലിസ്റ്റിൻ; നായകൻ പൃഥ്വി; സംവിധാനം വിപിൻ ദാസ് | Santhosh Trophy Movie
‘സന്തോഷ് ട്രോഫി’യുമായി ലിസ്റ്റിൻ; നായകൻ പൃഥ്വി; സംവിധാനം വിപിൻ ദാസ്
മനോരമ ലേഖകൻ
Published: October 16 , 2024 04:22 PM IST
Updated: October 16, 2024 04:33 PM IST
1 minute Read
ലിസ്റ്റിൻ സ്റ്റീഫന്‍, വിപിൻ ദാസ്, പൃഥ്വിരാജ്
‘ഗുരുവായൂരമ്പലനടയിൽ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് – വിപിൻ ദാസ് കോംബോ വീണ്ടും. ഇത്തവണ ഒപ്പം മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനുമുണ്ട്. പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രം ‘സന്തോഷ് ട്രോഫി’ പ്രഖ്യാപിച്ചു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു ഇടവേളയ്ക്കു ശേഷം ഹിറ്റ് കോംബോ ആയ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2022 ൽ പുറത്തിറങ്ങിയ ‘ഗോൾഡ്’ ആണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. നേരത്തെ ഡ്രൈവിങ് ലൈസൻസ്, ജനഗണമന, കടുവ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും ഈ കൂട്ടുകെട്ടിന്റേതായി പുറത്തിറങ്ങി വമ്പൻ വാണിജ്യവിജയം നേടിയിരുന്നു.
ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, പിആർഒ വിപിൻ കുമാർ, ഡിജിറ്റൽ പി.ആർ ആഷിഫ് അലി–പൊഫാക്റ്റിയോ, അഡ്വെർടൈസിങ് ബ്രിങ്ഫോർത്ത് മീഡിയ.
English Summary:
Prithviraj & Vipin Das Reunite for Santhosh Trophy, After Guruvayoorambalanadayil Success
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-listin-stephen mo-entertainment-movie-prithvirajsukumaran 7mv2edkieldh6nmmat8asuoego f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-vipin-das
Source link