KERALAM

സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഫലം

​​​​​​ന്യൂഡൽഹി: ജെ.ആർ.എഫ്, ലക്ചർഷിപ്/ അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കായി നടത്തിയ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2024 ഫലം പ്രസിദ്ധീകരിച്ചു. ജൂലായ് 25 മുതൽ 27 വരെ നടന്ന പരീക്ഷയുടെ ഫലം csirhrdg.res.in വെബ്സൈറ്റ് വഴി അറിയാം.

കാറ്റഗറി ഒന്നിൽ 1963 പേർ ജെ.ആർ.എഫ് യോഗ്യത നേടി. കാറ്റഗറി രണ്ടിൽ 3172 പേരും കാറ്റഗറി മൂന്നിൽ 10969 പേരും പി എച്ച്.ഡി യോഗ്യത നേടി. 2, 3 കാറ്റഗറിയിലെ പി എച്ച്.ഡി പ്രവേശനത്തിന് സി.എസ്.ഐ.ആർ നെറ്റ് മാർക്കിന് 70 ശതമാനം വെയിറ്റേജ് ലഭിക്കും. 30 ശതമാനം വെയിറ്റേജ് വൈവവോസിയുടെ അടിസ്ഥാനത്തിലായിരിക്കും.

ഓരോ വിഷയത്തിന്റെയും കട്ട് ഓഫ് പെർസെന്റേജ് വിശദാംശങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


Source link

Related Articles

Back to top button