അമൽ നീരദിനൊപ്പം നിസ്താറിന്റെ ഹാട്രിക്
വരത്തനും ഭീഷ്മപർവ്വവും പിന്നെ നാളെ ലോക വ്യാപകമായി പ്രദർശനത്തിനെത്തുന്ന ബൊഗയ്ൻ വില്ല. അമൽ നീരദ് സംവിധാനം ചെയ്ത മൂന്ന് സിനിമകളിൽ തുടർച്ചയായി അഭിനയിക്കാനായതിന്റെ ആഹ്ലാദത്തിലാണ് നിസ്താർ’ ബൊഗെയ്ൻ വില്ലയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ സെറ്റിലാരോടോ നിസ്താറിനെ ചൂണ്ടിക്കാട്ടി അമൽ നീരദ് പറഞ്ഞു: “എന്റെ അടുത്തടുത്ത മൂന്ന് സിനിമകളിൽ വർക്ക് ചെയ്ത ഒറ്റ ആർട്ടിസ്റ്റേയുള്ളൂ മലയാളത്തിൽ, അയാളാണ് ദേ നില്ക്കുന്നത്. ” ബൊഗയ്ൻ വില്ലയിൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരിക്കും തന്റേതെന്ന് നിസ്താർ പറയുന്നു. രണ്ടേ രണ്ട് വാക്കുകളിലാണ് നിസ്താറിനോട് ബോഗയ്ൻ വില്ലയിലെ കഥാപാത്രത്തെക്കുറിച്ച് അമൽ നീരദ് വിശദീകരിച്ചത്. ക്രൂരനായ ഒരു ഫ്യൂഡൽ മാടമ്പി. ഒറ്റ വാചകത്തിൽ അമൽ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു
വരത്തനിലൂടെയാണ് നിസ്താർ അമലിന്റെ ക്യാംപിലെത്തുന്നത്. വരത്തൻ റിലീസായതിന്റെ പിറ്റേന്ന് നിസ്താറിനെ അമൽ വിളിച്ചു. ” സിനിമയ്ക്ക് നല്ല അഭിപ്രായമുണ്ട്. നിസ്താറിക്കയുടെ ക്യാരക്ടറിനും ‘എന്റെ അച്ഛനും ( അന്തരിച്ച എഴുത്തുകാരനും അദ്ധ്യാപകനുമായ സി. ആർ. ഓമനക്കുട്ടൻ) ആ റോൾ ചെയ്തത് പുതിയ ആളാണല്ലേ നന്നായി ചെയ്തിട്ടു “ണ്ടെന്ന് പറഞ്ഞു ഭീഷ്മ പർവ്വത്തിന്റെ ടീസർ റിലീസ് ചെയ്യുന്ന ദിവസവും നിസ്താറിനെ അമൽ വിളിച്ചു “ഒന്ന് കാണണേ ” അന്ന് ആ ടീസർ കണ്ടതിന്റെ ഞെട്ടലും എക്സൈറ്റ്മെൻ്റും ഇന്നും മാറിയിട്ടില്ലെന്ന് നിസ്താർ പറയുന്നു.
കണ്ണിലെ ചിരിയും ചിരിയിലെ ക്രൗര്യവും
കഴിഞ്ഞ ഓണക്കാലത്ത് തിയേറ്ററുകളിൽ ഇടിമുഴക്കം സൃഷ്ടിച്ച ടൊവിനോ തോമസിൻ്റെ ത്രീഡി ചിത്രം അജയൻ്റെ രണ്ടാം മോഷണ (ARM) ത്തിൽ നിസ്താർ അവതരിപ്പിച്ച ചാത്തൂട്ടി നമ്പ്യാർ എന്ന വില്ലനെ കണ്ട് സഹൃദയനായ പ്രേക്ഷകരിലൊരാൾ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു :” ആ ചിരിയിൽ നിറയുന്ന ക്രൗര്യം ഗംഭീരമാക്കിയിട്ടുണ്ട്. നമ്പ്യാരുടെ കണ്ണിലെ ചിരി കുറച്ചധികം നാൾ പിന്തുടരും”
സൗബിൻ ഷാഹിർ നായകനാകുന്ന ആബേലാണ് നിസ്താർ അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം , നവാഗതനായ അനീഷ് ജോസ് മൂത്തേടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിന്റെ അച്ഛനായി മുഴുനീള വേഷമാണ് നിസ്താറിന്.
സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള (JSK) യാണ് പൂർത്തിയാക്കിയ മറ്റൊരു ചിത്രം “ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന പേടി കാരണം വളരെ സൂക്ഷിച്ചേ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നുള്ളൂവെന്ന തീരുമാനത്തിലാണ് നിസ്താർ.
Source link