240 കോടി കടന്ന് വേട്ട
സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ വേട്ടയ്യൻ റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ നേടിയ ആഗോള കളക്ഷൻ 240 കോടിക്ക് മുകളിൽ. കേരളത്തിലും ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച വേട്ടയ്യൻ കേരളത്തിൽ വിതരണം ചെയ്തത് ശ്രീ ഗോകുലം മൂവീസാണ്. ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ, ശക്തമായ ആഖ്യാനത്തിലൂടെയും അതിശയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും പ്രേക്ഷകരെ ആകർഷിച്ചു.
അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണാ ദഗ്ഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഈ വർഷത്തെ ഏറ്റവും താരനിബിഡമായ ചിത്രങ്ങളിലൊന്നാണ് വേട്ടയ്യൻ. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും സൂപ്പർ ഹിറ്റാണ്.
ഛായാഗ്രഹണം- എസ് ആർ കതിർ, എഡിറ്റിംഗ്- ഫിലോമിൻ രാജ്, ആക്ഷൻ- അൻപറിവ്, കലാസംവിധാനം- കെ കതിർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വർദ്ധൻ. ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പി.ആർ. ഒ – ശബരി.
Source link