BUSINESS

ഹ്യൂ​ണ്ടാ​യി ഇ​ന്ത്യ ഐ​പി​ഒ​ക്ക് മികച്ച പ്രതികരണം

മും​ബൈ: 27,870 കോ​ടി രൂ​പ സ​മാ​ഹ​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള കൊ​റി​യ​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഹ്യൂ​ണ്ടാ​യി​യു​ടെ ഇ​ന്ത്യ​ൻ വി​ഭാ​ഗ​മാ​യ ഹ്യൂ​ണ്ടാ​യി ഇ​ന്ത്യ​യു​ടെ ഐ​പി​ഒ (ഇ​നി​ഷ്യ​ൽ പ​ബ്ലി​ക് ഓ​ഫ​റിം​ഗ്)​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം. ആ​ദ്യ ദി​നം മൊ​ത്ത​ത്തി​ലു​ള്ള ഓ​ഫ​റി​ന്‍റെ 18 ശ​ത​മാ​നം സ​ബ്സ്ക്രി​ബ്ഷ​നാ​യി. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഐ​പി​ഒ​യു​മാ​യാ​ണ് ഹ്യൂ​ണ്ടാ​യി ഇ​ന്ത്യ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​ഹ​രി വി​ൽ​പ്പ​ന നാ​ളെ അ​വ​സാ​നി​ക്കും.റീ​ട്ടെ​യ്ൽ നി​ക്ഷേ​പ​ർ​ക്കാ​യി ഓ​ഫ​ർ ചെ​യ്ത​തി​ന്‍റെ 26 ശ​ത​മാ​ന​ത്തിന് ബുക്ക് ചെയ്തു. ഇവർക്കായി 4.94 കോ​ടി ഓ​ഹ​രി​ക​ൾ മാ​റ്റി​വ​ച്ച​തി​ൽ 1.3 കോ​ടി ഓ​ഹ​രി​ക​ൾ​ക്ക് അപേക്ഷ ലഭിച്ചത്. നോ​ണ്‍ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ നി​ക്ഷേ​പ​ക​ർ​ക്കു​ള്ള​തി​ന് 13 ശ​ത​മാ​ന​ത്തിന് അപേക്ഷ ലഭി ച്ചിട്ടുണ്ട്. നോ​ണ്‍ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ നി​ക്ഷേ​പ​ക​ർ​ക്കാ​യി 2.12 കോ​ടി ഓ​ഹ​രി​ക​ൾ നീ​ക്കി​വ​ച്ച​തി​ൽ 27.66 ല​ക്ഷം ഓ​ഹ​രി​ക​ൾ​ക്കാ​ണ് അ​പേ​ക്ഷ ല​ഭി​ച്ച​ത്. ക്വാ​ളി​ഫൈ​ഡ് ഇ​ൻ​സി​റ്റ്യൂ​ഷ​ണ​ലുകൾക്കായി നീ​ക്കി​വ​ച്ച​തി​ൽ അ​ഞ്ചു ശ​ത​മാ​നവും സബ്സ് ക്രൈബ് ചെയ്തു.

ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഓ​ഹ​രി​ക​ളി​ൽ 80 ശ​ത​മാ​ന​ത്തി​ന് അ​പേ​ക്ഷ ല​ഭി​ച്ചു. ഇവർക്കു ള്ള 7.78 ല​ക്ഷം ഓ​ഹ​രി​ക​ളി​ൽ 6.19 ല​ക്ഷം ഓ​ഹ​രി​ക​ൾ​ക്കാ​ണ് അ​പേ​ക്ഷ ല​ഭി​ച്ച​ത്. യോ​ഗ്യ​രാ​യ നി​ക്ഷേ​പ​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​ച്ച​തി​ൽ അ​ഞ്ച് ശ​ത​മാ​ന​ത്തി​നാ​ണ് ഇ​ന്ന് അ​പേ​ക്ഷ ല​ഭി​ച്ച​ത്. ഐ​പി​ഒ​യ്ക്കു മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഹ്യൂ​ണ്ടാ​യി 225 ആ​ങ്ക​ർ നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് 8315.3 കോ​ടി സ​മാ​ഹ​രി​ച്ചി​രു​ന്നു.

Source link

Related Articles

Back to top button