സമാന്തയും വരുൺ ധവാനും; ‘സിറ്റഡേൽ’ ട്രെയിലര്‍
സമാന്തയും വരുൺ ധവാനും; ‘സിറ്റഡേൽ’ ട്രെയിലര്‍ | Citadel: Honey Bunny – Official Trailer
സമാന്തയും വരുൺ ധവാനും; ‘സിറ്റഡേൽ’ ട്രെയിലര്‍
മനോരമ ലേഖകൻ
Published: October 15 , 2024 03:20 PM IST
1 minute Read
റൂസോ സഹോദരങ്ങളുടെ സയൻസ് ഫിക്ഷൻ സീരിസ് സിറ്റഡേലിന്റെ ഇന്ത്യൻ സ്പിൻ ഓഫ് സിറ്റഡേൽ: ഹണി ബണ്ണി ട്രെയിലര്‍ എത്തി. ഫാമിലി മാന്‍ ഒരുക്കിയ രാജ് ആൻഡ് ഡികെയാണ് സീരിസിന്റെ ഇന്ത്യൻ സ്പിൻഓഫ് സംവിധാനം ചെയ്യുന്നത്. വരുൺ ധവാനും സമാന്തയും സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
കെകെ മേനൻ, സിമ്രാൻ, സിഖന്ദർ ഖേർ, സഖിബ് സലീം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നവംബർ ഏഴ് മുതലാണ് സ്ട്രീമിങ് ആരംഭിക്കുക.
പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനും അഭിനയിച്ച ഹോളിവുഡ് സീരിസ് ആണ് സിറ്റഡേൽ. 2023ൽ ആമസോൺ പ്രൈമിലൂടെയാണ് സീരിസ് റിലീസ് ചെയ്തത്. റൂസോ ബ്രദേഴ്സ് സൃഷ്ടിച്ച സയൻസ് ഫിക്ഷൻ സ്പൈ ത്രില്ലറിന് വിവിധ രാജ്യങ്ങളിൽ ഒന്നിലധികം സ്പിൻഓഫുകൾ ഉണ്ടാകും, അതിൽ ഒരു രാജ്യമാണ് ഇന്ത്യ.
English Summary:
Watch Citadel: Honey Bunny – Official Trailer
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-samanthaakkineni 4ef6l42lvf3nklc4okndg7785f f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer mo-entertainment-movie-varundhawan
Source link