കൊച്ചുവേളി ഇനി മുതൽ തിരുവനന്തപുരം നോർത്തും നേമം സൗത്തും,പേരുമാറ്റം നിലവിൽ വന്നു
തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു. കൊച്ചുവേളി ഇനി മുതൽ തിരുവനന്തപുരം നോർത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക. രണ്ട് സ്റ്റേഷനുകളുടെയും പേരുമാറ്റണമെന്ന കേരളത്തിന്റെ അഭ്യർത്ഥന കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു.
തമ്പാനൂരിലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ അതേ പേരിൽ തുടരും. കൊച്ചുവേളിയും നേമവും തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ സാറ്റലൈറ്റ് സ്റ്റേഷനുകളാണ്. എന്നാൽ കേരളത്തിന് പുറത്തുള്ളവർക്ക് ഇക്കാര്യം അറിയില്ല. കൊച്ചുവേളിയിൽ നിന്ന് സർവീസ് നടത്തുന്ന പതിനഞ്ച് ട്രെയിനുകളും ദീർഘദൂര സർവീസുകളാണ്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് കണക്കിലെടുത്താണ് പേരുമാറ്റാൻ സംസ്ഥാനം അഭ്യർത്ഥിച്ചത്. നേമം കോച്ചിംഗ് ടെർമിനൽ പൂർത്തിയാകാനിരിക്കെ പേരുമാറ്റം കൂടുതൽ പ്രയോജനകരമാകുമെന്നാണ് കണക്കുകൂട്ടൽ.
Source link