KERALAMLATEST NEWS

പട്ടിക വിഭാഗ സ്കോളർഷിപ്പിൽ മുടക്കമില്ല: കേളു

തിരുവനന്തപുരം: പട്ടിക വിഭാഗങ്ങളിലെ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പ്രീമെട്രിക് സ്കോളർഷിപ്പ് 2023-24വരെ പൂർണമായി വിതരണം ചെയ്തതായി മന്ത്രി ഒ.ആർ കേളു നിയമസഭയിൽ പറഞ്ഞു. 2024-25ലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ സ്റ്റേറ്റ് സ്കോളർഷിപ്പുകളായ ലംസം ഗ്രാന്റും സ്റ്റൈപെന്റും വിതരണം ചെയ്തിട്ടുണ്ട്. ഇത് സംസ്ഥാന സർക്കാരാണ് നൽകുന്നത്. എന്നാൽ 9,10 ക്ലാസുകളിലെ സെന്റട്രൽ സ്കോളർഷിപ്പ് ലഭിച്ചിട്ടില്ല. ഡയറക്ട് ബനിഫിറ്റ് ട്രാൻസ്ഫറാക്കുന്നതിലെ സാങ്കേതികസഹായത്തിന് കേന്ദ്രം വരുത്തിയ കാലതാമസമാണ് കുടിശികയുണ്ടായത്. കേന്ദ്രം ഏർപ്പെടുത്തിയ ബയോമെട്രിക്ക് പരിഷ്കരണം ഇക്കൊല്ലവും സ്കോളർഷിപ്പ് വിതരണത്തെ ബാധിക്കുന്നുണ്ടെന്നും എ.പി അനിൽകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

ഹ​രി​ത​ക​ർ​മ്മ​ ​സേ​ന:
10,000​ ​രൂപ
വ​രു​മാ​ന​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​രി​ത​ക​ർ​മ്മ​ ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ​പ​തി​നാ​യി​രം​ ​രൂ​പ​യെ​ങ്കി​ലും​ ​വ​രു​മാ​നം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​എം.​ബി​ ​രാ​ജേ​ഷ് ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​പ​തി​നാ​യി​ര​ത്തി​ൽ​ ​കു​റ​ഞ്ഞ​ ​വ​രു​മാ​നം​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ ​വ​യ​ലി​ബി​ലി​റ്റി​ ​ഗ്യാ​പ് ​ഫ​ണ്ടാ​യി​ ​ന​ൽ​ക​ണം.​ ​ഹ​രി​ത​ക​ർ​മ്മ​ ​സേ​നാം​ഗ​ങ്ങ​ളു​ടെ​ ​തൊ​ഴി​ൽ,​വ​രു​മാ​ന​മാ​ർ​ഗ്ഗം,​സു​ര​ക്ഷ​ ​എ​ന്നി​വ​ ​ഉ​റ​പ്പാ​ക്കും.​ ​വ​രു​മാ​നം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​യൂ​സ​ർ​ഫീ​സ് ​പി​രി​ക്കാം.​ ​ന​ൽ​കാ​ത്ത​വ​ർ​ ​കെ​ട്ടി​ട​ ​നി​കു​തി​യീ​ടാ​ക്കാ​നെ​ത്തു​മ്പോ​ൾ​ ​ഫൈ​ൻ​ ​സ​ഹി​തം​ ​ഫീ​സീ​ടാ​ക്കാം.​ ​ഹ​രി​ത​ക​ർ​മ്മ​ ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ​സൗ​ജ​ന്യ​ ​മെ​ഡി​ക്ക​ൽ​ ​പ​രി​ശോ​ധ​ന​യും​ ​യു​ണൈ​റ്റ​ഡ് ​ഇ​ൻ​ഷ്വ​റ​ൻ​സു​മാ​യി​ ​ചേ​ർ​ന്ന് ​ഒ​രു​ ​ല​ക്ഷ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​ ​ഇ​ൻ​ഷ്വ​റ​ൻ​സു​മു​ണ്ട്.​ ​പ്രീ​മി​യ​ത്തി​ൽ​ ​പ​കു​തി​ ​കു​ടും​ബ​ശ്രീ​യും​ ​ബാ​ക്കി​ ​ഹ​രി​ത​ക​ർ​മ്മ​സേ​നാ​ ​ക​ൺ​സോ​ർ​ഷ്യ​വു​മാ​ണ് ​അ​ട​യ്ക്കു​ന്ന​തെ​ന്ന് ​മാ​ത്യു​കു​ഴ​ൽ​നാ​ട​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.


Source link

Related Articles

Back to top button