സിൽവർ ഹിൽ, പ്രൊവിഡൻസ് ചാന്പ്യന്മാർ
ഇരിങ്ങാലക്കുട: 39-ാമത് ഡോണ്‍ ബോസ്കോ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ കോഴിക്കോട് ടീമുകളായ സിൽവർ ഹിൽസും പ്രൊവിഡൻസും ചാന്പ്യന്മാർ. പെണ്‍കുട്ടികളുടെ ഫൈനലിൽ പ്രൊവിഡൻസ് എച്ച്എസ്എസ് 63-62നു കൊരട്ടി ലിറ്റിൽ ഫ്ളവർ കോണ്‍വെന്റിനെ തോൽപ്പിച്ചു. പ്രൊവിഡൻസിനായി ശ്രിയ 17ഉം ദേവാംഗന 12ഉം പോയിന്റ് നേടി. ലിറ്റിൽ ഫ്ളവറിന്റെ നിരഞ്ജന ജിജു 22 പോയിന്റ് സ്വന്തമാക്കി.
ആണ്‍കുട്ടികളുടെ ഫൈനലിൽ സിൽവർ ഹിൽ 54-24നു ഗിരിദീപം ബഥനി കോട്ടയത്തെ കീഴടക്കി. സിൽവർ ഹിൽസിന്റെ സിനാൻ 14ഉം ഗിരിദീപം ബഥനിയുടെ ഹരി റെജി 10ഉം പോയിന്റ് സ്വന്തമാക്കി.
Source link