KERALAMLATEST NEWS
പ്രതിച്ഛായയ്ക്ക് പി.ആർ ഇല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിച്ഛായ കൂട്ടാൻ പി.ആർ ഏജൻസിയെ നിയോഗിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദ ഹിന്ദു ദിനപ്പത്രത്തിന്റെ പ്രതിനിധിക്കാണ് അഭിമുഖം നൽകിയത്. അഭിമുഖത്തിന് ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാൽ, പി.ആർ ഏജൻസിയുടെ പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്തുണ്ടായിരുന്നോ എന്ന ചോദ്യം ബാധകമല്ലെന്നും നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വിശദമാക്കി.
മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാടെന്ന നിലയ്ക്ക് വർഗീയ ശക്തികളുടെ എക്കാലത്തെയും ആക്രമണലക്ഷ്യമാണ് കേരളം. അഭിമുഖത്തിൽ മലപ്പുറം ജില്ലയെ കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ല. അക്കാര്യം വിശദമാക്കി ദ് ഹിന്ദു ദിനപ്പത്രം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Source link