CINEMA

പിന്നെയും ഞാൻ ചതിക്കപ്പെട്ടു, എന്റെ മനസ്സ് അവൻ കാണണം, ഇതൊരു പ്രതികാരമല്ല: അഞ്ജലി അമീർ

പിന്നെയും ഞാൻ ചതിക്കപ്പെട്ടു, അവൻ കാണണം എന്റെ മനസ്സ്, ഇതൊരു പ്രതികാരമല്ല: അഞ്ജലി അമീർ | Anjali Ameer Boy Friend

പിന്നെയും ഞാൻ ചതിക്കപ്പെട്ടു, എന്റെ മനസ്സ് അവൻ കാണണം, ഇതൊരു പ്രതികാരമല്ല: അഞ്ജലി അമീർ

മനോരമ ലേഖകൻ

Published: October 14 , 2024 04:01 PM IST

Updated: October 14, 2024 04:07 PM IST

2 minute Read

അഞ്ജലി അമീർ

പ്രണയബന്ധത്തില്‍ തനിക്കുണ്ടായ നിരാശയും പ്രതീക്ഷയും വിങ്ങലും സമൂഹ  മാധ്യമങ്ങളിലൂടെ പങ്കുവച്ച് സിനിമാതാരം അഞ്ജലി അമീര്‍. ഈ ലോകത്ത് മറ്റെന്തിനെക്കാളും താന്‍ സ്‌നേഹിച്ച സുഹൃത്ത് ചതിച്ചുവെന്നും ഒരു പ്രശ്‌നം വന്നപ്പോള്‍ തള്ളിപറയുകയും അടച്ചാക്ഷേപിക്കുകയും ചെയ്തുവെന്ന് പറഞ്ഞാണ് അഞ്ജലി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആണ്‍സുഹൃത്തിന്റെ ഫോട്ടോസഹിതം പങ്കുവച്ചാണ് തന്റെ വേദന നടി പറഞ്ഞത്.
“പലരും ചോദിക്കുന്നു ഈ പോസ്റ്റുകൾ അവനോടുള്ള പ്രതികാരം ആണോ എന്ന് ! ഒരിക്കലും അല്ല. അങ്ങനെ ആണെങ്കിൽ വിവാഹ വാഗ്ദാനത്തിനും, മാനസിക ശാരീരിക പീഡനത്തിനും ഞാൻ കേസുമായി മുന്നോട്ട് പോവുമായിരുന്നു. പിന്നെ ഒരുമിച്ചനുഭവിച്ച നല്ല മുഹൂർത്തങ്ങൾ ഒരാളുടെ മാത്രം തെറ്റാക്കി പീഡനമെന്ന് പറയാൻ മാത്രം ഞാൻ അധഃപതിച്ചിട്ടില്ല. പിന്നെ ഇതൊക്കെ എന്തിന് എന്ന് ചോദിച്ചാൽ 1- എല്ലായിടത്തും ഇപ്പൊ എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അവൻ കാണണം എന്റെ മനസ്സ്. 2- അവനുമായി ബന്ധപ്പെട്ടവർ ഇക്കാര്യങ്ങൾ മനസ്സിലാക്കണം. 3: ഇനി ആരും ഇങ്ങനെ വെറുതെ വന്നു ജീവിതം നശിപ്പിക്കരുത്. 4- അങ്ങനെ വരുന്നവർക്ക് ഇതൊരു പാഠമാവണം.’’–അഞ്ജലി അമീറിന്റെ വാക്കുകൾ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആൺസുഹൃത്തിനെതിരെ നിരവധി കുറിപ്പുകളുമായി അഞ്ജലി സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു.

‘‘നീ എങ്ങോട്ടാണ് ഈ ഒളിച്ചോടുന്നതെന്ന് ഞാൻ ഒരു പോസ്റ്റ് ഇട്ടു. അത് സത്യം. ഞാൻ പല പ്രാവശ്യം പറഞ്ഞതാണ് ഈ റിലേഷൻ ശരിയാവില്ല, ആരും അംഗീകരിക്കില്ല എന്നുള്ളത്. അപ്പോഴൊക്കെ നീ എന്റെ കൂടെ നിന്ന് പ്രചോദനം തന്നു. ഒരു പ്രശ്നം വന്നപ്പോൾ എന്നെ തള്ളിപ്പറയുന്ന, അടച്ചാക്ഷേപിക്കുന്ന പ്രവണത നല്ലതല്ല. എന്റെ ലൈഫിൽ പലരും വന്ന് പോയിട്ടുണ്ട്. അവർക്കൊന്നും കൊടുക്കാത്ത സ്ഥാനവും സ്നേഹവുമാണ് ഞാൻ നിനക്ക് തന്നിരുന്നത്. ഇപ്പോൾ നിന്റെ ജീവിതം സുരക്ഷിതമാക്കാൻ എന്നെ വലിച്ചെറിഞ്ഞോടുന്ന ഈ ഓട്ടം നല്ലതല്ല. ഒക്കെ അവസാനിപ്പിച്ച് ഞാൻ പോയപ്പോഴും വീണ്ടും മടങ്ങി വന്നത് നീ ആണ്. പിന്നെയും ഞാൻ ചതിക്കപ്പെട്ടു. 

ഇനി വന്നാലും നിന്നെ ഞാൻ വിശ്വസിക്കും. അത് ഞാൻ വിഡ്ഢി ആയത് കൊണ്ടല്ല, മറിച്ച് അത്രയും നിന്നെ ഞാൻ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. ഇതൊക്കെ കണ്ടു എന്റെ വിഷമം കണ്ട് ചിലപ്പോൾ നീ ഹാപ്പി ആയിരിക്കും. പക്ഷെ ഒന്ന്, നീ കാരണം ഞാൻ മരിച്ചു വീണാൽ ഒന്നോർക്കുക, ഒരിക്കലും എന്റെ മരണം കൊണ്ട് ഒരു മനഃസമാധാനവും കിട്ടില്ല. അവന്റെ ഭാഗം മാത്രം കേൾക്കുന്ന അവന്റെ ഉമ്മയോടും ഉപ്പയോടും, നിങ്ങളുടെ മകൻ വേദനിക്കുന്നതിനേക്കാളും ഒരായിരം ഇരട്ടി ഞാൻ വേദനിക്കുന്നുണ്ട്. ഇത്തിരി മനഃസാക്ഷി നിങ്ങൾക്ക് ഉണ്ടെങ്കിൽ ഒന്ന് മനസിലാക്കുക.
വാക്കിനു വില ഉള്ളവരെ പ്രണയിക്കുക. സൗദിയിൽ എവിടെയാ കള്ളു കിട്ടുന്നെന്ന് ചോദിച്ചപ്പോൾ ഞാൻ വാറ്റിയതാണെന്ന് പറഞ്ഞു അന്തസ്സ് കാണിക്കുന്നവന്റെ തൊട്ടിത്തരം അന്നെനിക്ക് മനസ്സിലായില്ല. അതിന്റെ കിക്ക് തീർന്നാൽ ഒന്നും ഓർമയും ഉണ്ടാവില്ല. കള്ളും, കഞ്ചാവും, മയക്കുമരുന്നും ഒക്കെ ഉപയോഗിക്കുന്നത് തികച്ചും വ്യക്തിപരം. പക്ഷെ അതുപയോഗിച്ചു മറ്റുള്ളവരെ കെണിയിൽ പെടുത്തുന്നതും ചതിക്കുന്നതും, അതിന്റെ കിക്ക് പോയാൽ പാവവും ഓർമയില്ലാതെയും പൊട്ടനായും അഭിനയിക്കുന്നത് അംഗീകരിക്കാൻ പറ്റില്ല. കാരണം ഇതിലൊക്കെ ഇരയായി മനസ്സു നഷ്ടപ്പെട്ടതും സദാ കണ്ണീർ ഒഴുകുന്നതും ഞാനാ. മോന്റെ എല്ലാ താന്തോന്നിത്തരവും വളം വെച്ചു കൊടുക്കുന്ന വീട്ടുകാരെ… കുറച്ചെങ്കിലും ഉളുപ്പും നീതിയും എന്നോട് കാണിക്കുക.’’”–അഞ്ജലി അമീറിന്റെ വാക്കുകൾ.

English Summary:
Anjali ameer shares her pain after- ove failure slams Boyfriend

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 5g3inss1uje2c9nd3isp0mc79k mo-entertainment-movie-anjali-ameer


Source link

Related Articles

Back to top button