ASTROLOGY

പെരുവാരം മഹാദേവനോട് പ്രാർഥിച്ചാൽ നടക്കാത്ത ഒന്നും ഇല്ല

പെരുവാരം മഹാദേവനോട്പ്രാർഥിച്ചാൽ | Peruvaram Mahadeva Temple| ജ്യോതിഷം | Astrology | Manorama Online

ഡോ. പി.ബി. രാജേഷ്

Published: October 01 , 2024 10:58 AM IST

1 minute Read

അഭീഷ്ടസിദ്ധിക്കായി ഈ ഉമാമഹേശ്വര ക്ഷേത്രദർശനം

ശനിദോഷങ്ങൾ ഇവിടെ ദർശനം നടത്തിയാൽ തീരുമെന്നാണ് വിശ്വാസം.

 എറണാകുളത്ത് നോർത്ത് പറവൂരിൽ കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാറോട്ട് ദർശനമായും പാർവ്വതിയും  വട്ട ശ്രീകാവിലിൽ പ്രതിഷ്ഠയുള്ള പെരുവാരം മഹാദേവക്ഷേത്രം പരമശിവൻ പരിവാരങ്ങളോടെ കുടികൊള്ളുന്നു . പരിവാരം ആണു പെരുവാരം ആയതെന്നു കരുതുന്നു. കന്നിമൂലയിൽ ഗണപതി. നാലമ്പലത്തിന് പുറത്ത് വടക്ക് പാലമര ചുവട്ടിൽ യക്ഷിയും തെക്ക് പ്രഭാ-സത്യക സമേതനായ ധർമശാസ്താവും  ഉപദേവതമാരാണ്. കിഴക്കും പടിഞ്ഞാറും കുളങ്ങൾ ഉണ്ട്. ഉത്സവകാലത്തൊഴിച്ച് എല്ലാ ദിവസവും ദേവന്  സഹസ്രകുംഭാഭിഷേകം നടത്തുന്നു, ദിവസവും ക്ഷീരധാരയും, കളഭം തുടങ്ങിയ വഴിപാടുകളും ഉണ്ട് . ആയിരം കുടം അഭിഷേകം വിശേഷവഴി പാടാണ്. അസാധ്യകാര്യങ്ങളും ഇവിടെ നിർമാല്യം തൊഴുത് പ്രാർത്ഥിച്ചാൽ നടക്കും എന്നാണ് വിശ്വാസം.നാൽപത്തൊന്ന്  നിർമാല്യ ദർശനം  വിശേഷമാണ്. സ്വയംവരാർച്ചന വിവാഹം  നടക്കാൻ വേണ്ടി ആണ് നടത്തുന്നത്.

എണ്ണൂറിലധികം വര്‍ഷത്തെ പഴക്കം  ഈ ക്ഷേത്രത്തിന് കണക്കാക്കുന്നു. രാവിലെ അഞ്ചു മണി മുതൽ പതിനൊന്ന് വരെയും വൈകീട്ട് അഞ്ച് മുതൽ എട്ട് വരെയും  ദർശനം നടത്താം.ഏഴര ശനി, കണ്ടക ശനി തുടങ്ങിയ ശനിദോഷങ്ങൾ ഇവിടെ ദർശനം നടത്തിയാൽ തീരുമെന്നാണ് വിശ്വാസം.

ക്ഷേത്രത്തിന് കുറച്ചു കിഴക്കായി മന്നം സുബ്രഹ്മണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നു.
വർഷത്തിൽ ഒരു ദിവസം മാത്രം മന്നം സുബ്രഹ്മണ്യൻ ,അച്ഛനായ മഹാദേവന്‍റെ ഉത്സവത്തിന് എത്തുന്നു. വലിയ വിളക്ക്  ദർശിക്കാൻ മന്നം സുബ്രഹ്മണ്യൻ വാദ്യമേളങ്ങൾ,തെയ്യം മുതലായ കലാരൂപങ്ങളും താലവും ആയി പെരുവാരം സന്നിധാനത്ത്  എത്തിച്ചേരും. മഹാദേവക്ഷേത്രം വലിയ വിളക്ക്‌ ദിവസം ഒമ്പത്‌ ആനകളെ അണിനിരത്തി ഉൽസവം കൊണ്ടാടുന്നു.

കേരളത്തിൽ അവസാനം നടക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് ഇവിടുത്തേത്.  മേടമാസത്തിലെ തിരുവാതിര ആറാട്ട് ഉത്സവം പത്തുദിവസം ആഘോഷിക്കുന്നു. ഈ ക്ഷേത്രത്തിനു കീഴിൽ ചെറുവല്യാകുളങ്ങര ശ്രീകൃഷ്ണൻ, വേട്ടയ്ക്കൊരുമകൻ എന്നീ ക്ഷേത്രങ്ങൾ നിലവിലുണ്ട്.

 ക്ഷേത്രതന്ത്രി വേഴപ്പറമ്പ് മന ദാമോദരൻ നമ്പൂതിരിപ്പാട് ആണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് പെരുവാരം മഹാദേവക്ഷേത്രം.ഇവിടത്തെ ശാന്തി പുറപ്പെടാശാന്തിയാണ് . മണ്ഡലകാലത്ത് നറുക്കെടുപ്പിലൂടെ ആണ് ശാന്തിയെ തിരഞ്ഞെടുക്കുന്നത്. 

English Summary : Importance of Peruvaram Mahadeva Temple

30fc1d2hfjh5vdns5f4k730mkn-list mo-astrology-temple 7os2b6vp2m6ij0ejr42qn6n2kh-list mo-religion-peruvarammahadevatemple 55p4nhprdqebkue7rgj32k5rip


Source link

Related Articles

Back to top button