KERALAMLATEST NEWS

സ്പോട്ട് ബുക്കിംഗ്: സി.പി.എം ജില്ല സെക്രട്ടേറിയറ്റ് കത്തയച്ചു

പത്തനംതിട്ട: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് തുടരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സി.പി.എം ജില്ല സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിക്ക് കത്തയച്ചു. ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ അന്യസംസ്ഥാനത്ത് നിന്നടക്കം നടന്നും ട്രെയിനിലും എത്തുന്ന തീർത്ഥാടകർക്ക് ദർശനം നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാകും. ഭക്തർ പ്രതിഷേധിച്ചാൽ വർഗീയ ശക്തികൾ മുതലെടുക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

കത്തയച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ പാർട്ടി തീരുമാനത്തെപ്പറ്റി പ്രതികരിക്കാൻ തയ്യാറല്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു മാദ്ധ്യമങ്ങളോടു പറഞ്ഞു. ഭക്തർക്ക് സഹായകരമായ തീരുമാനമായിരിക്കും ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാവുക. ഒരു ഭക്തൻ പോലും ദർശനം നടത്താതെ തിരിച്ചുപോകില്ലെന്ന് മന്ത്രിയും ബോർഡും ഉറപ്പുനൽകിയിട്ടുണ്ടെന്നും ഉദയഭാനു പറഞ്ഞു.


Source link

Related Articles

Back to top button